---
title: "റെയില്‍ ഗതാഗതം ഭാഗികം; പതിനൊന്നു ട്രെയിനുകള്‍ റദ്ദാക്കി"
english_title: "reyil transportation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23068/reyil-transportation"
published_at: "2022-01-28T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f38af93de3d_85015454-f9ee-4594-8b25-3acf49979d8b.jpg"
keywords: []
---

# റെയില്‍ ഗതാഗതം ഭാഗികം; പതിനൊന്നു ട്രെയിനുകള്‍ റദ്ദാക്കി

> **Lead Summary:** **കൊച്ചി: **ആലുവയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം ഡിവിഷനിലെ പതിനൊന്നു ട്രെയിനുകള്‍ റദ്ദാക്കി. ഗതാഗതം പൂര്‍ണതോതില്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടര്‍ന്നുവരികയാണെന്ന് റെയില്‍വേ അറിയിച്ചു.

## Article Content

**കൊച്ചി: **ആലുവയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം ഡിവിഷനിലെ പതിനൊന്നു ട്രെയിനുകള്‍ റദ്ദാക്കി. ഗതാഗതം പൂര്‍ണതോതില്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടര്‍ന്നുവരികയാണെന്ന് റെയില്‍വേ അറിയിച്ചു.

ഗുരുവായൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, പാലക്കാട്- എറണാകുളം മെമു, എറണാകുളം-പാലക്കാട് മെമു, കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ്, നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസ്, ഷൊര്‍ണൂര്‍-എറണാകുളം എക്‌സ്പ്രസ്, ഗുരുവായൂര്‍-എറണാകുളം സ്‌പെഷല്‍ എക്‌സ്പ്രസ്, തിരുവനന്തപുരം-തിരുച്ചറപ്പള്ളി എക്‌സ്പ്രസ്, എറണാകുളം-ആലപ്പുഴ സ്‌പെഷല്‍ എക്‌സ്്പ്രസ്, ആലപ്പുഴ-എറണാകുളം സ്‌പെഷല്‍ എക്‌സ്പ്രസ് എന്നീ വണ്ടികളാണ് റദ്ദാക്കിയത്.

ആന്ധ്രയില്‍ നിന്നും കൊല്ലത്തേക്ക് സിമന്റുമായി പോകുകയായിരുന്ന തീവണ്ടി ഇന്നലെ രാത്രിയാണ് പാളം തെറ്റിയത്. ട്രാക്ക് മാറുന്നതിനിടെയായിരുന്നു അപകടം. 

പരിശ്രമത്തിനൊടുവില്‍ രാത്രി രണ്ടുമണിയോടെ ഒരു വരിയില്‍ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23068/reyil-transportation)