---
title: "വനംവകുപ്പിലെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് കണ്ണൂർ സ്വദേശി വി രതീശൻ അർഹനായി"
english_title: "Chief Minister's Forest Medal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230420/chief-ministers-forest-medal"
published_at: "2024-08-23T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c806940449e_news-card.jpg"
keywords: []
---

# വനംവകുപ്പിലെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് കണ്ണൂർ സ്വദേശി വി രതീശൻ അർഹനായി

> **Lead Summary:** **തളിപ്പറമ്പ: ** വനം വകുപ്പിലെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ കാസർഗോഡ് ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി രതീശൻ അർഹനായി. 2012 ൽ വനം വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസറായി ജോലിയിൽപ്രവേശിച്ചു. കൊട്ടിയൂർ , കാളികാവ്, തോൽപ്പെട്ടി, ചിതലത്ത്, ബേഗൂർ, തളിപ്പറമ്പ എന്നി ഫോറസ്റ്റ് റേഞ്ചുകളിൽ സേവനം അനുഷ്ഠിച്ചിരുന്നു.

## Article Content

**തളിപ്പറമ്പ: ** വനം വകുപ്പിലെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ കാസർഗോഡ് ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി രതീശൻ അർഹനായി. 2012 ൽ വനം വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസറായി ജോലിയിൽപ്രവേശിച്ചു. കൊട്ടിയൂർ , കാളികാവ്, തോൽപ്പെട്ടി, ചിതലത്ത്, ബേഗൂർ, തളിപ്പറമ്പ എന്നി ഫോറസ്റ്റ് റേഞ്ചുകളിൽ സേവനം അനുഷ്ഠിച്ചിരുന്നു.

കാർഷിക സർവ്വകലാശാലയിൽ നിന്നും വന ശാസ്ത്രത്തിൽ ബിരുദം നേടി . കണ്ണൂർ ജില്ലയിലെ ഏരുവേശി പഞ്ചായത്തിലെ പൂപ്പറമ്പ് ആണ് സ്വദേയാണ് . ഇപ്പോൾ പയ്യന്നൂരിലാണ് താമസം. ബാലിശ്ശേരി കൃഷ്ണൻ്റെയും മാധവിയുടെയും മകനാണ്. ഭാര്യ: വിയന രതീശൻ . മക്കൾ: ആർവിൻ രതീഷ് , റോവിൻ രതീഷ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230420/chief-ministers-forest-medal)