---
title: "സംശയത്തിന്റെ പേരിൽ പീഡനം: യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്"
english_title: " Case against husband on woman's complaint"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230363/case-against-husband-on-womans-complaint"
published_at: "2024-08-22T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c75b725093c_Untitled-2_web.jpg"
keywords: []
---

# സംശയത്തിന്റെ പേരിൽ പീഡനം: യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **സംശയം മൂലം ശാരീരിക-മാനസിക പീഡനം നടത്തുന്നതായ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. പൂമംഗലം മഴൂരിലെ കാടന്‍ വീട്ടില്‍ കെ.വി.സുരേഷ്ബാബുവിന്റെ പേരിലാണ് ഭാര്യ ഏഴോം നരിക്കോടെ കിഴക്കേ നടുവിലത്ത് വീട്ടില്‍ കെ.എന്‍.രമ്യയുടെപരാതിയില്‍ കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **സംശയം മൂലം ശാരീരിക-മാനസിക പീഡനം നടത്തുന്നതായ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. പൂമംഗലം മഴൂരിലെ കാടന്‍ വീട്ടില്‍ കെ.വി.സുരേഷ്ബാബുവിന്റെ പേരിലാണ് ഭാര്യ ഏഴോം നരിക്കോടെ കിഴക്കേ നടുവിലത്ത് വീട്ടില്‍ കെ.എന്‍.രമ്യയുടെപരാതിയില്‍ കേസെടുത്തത്.

2011 ജൂണ്‍-19 ന് വിവാഹിതരായ ഇരുവരും മഴൂരിലെ ഭര്‍തൃവീട്ടിലും മാവിച്ചേരിയില്‍ സ്വന്തമായി എടുത്ത വീട്ടിലും താമസിച്ചുവരവെ സംശയം മൂലവും മറ്റ് കാരണങ്ങള്‍ പറഞ്ഞും ശാരീരിക-മാനസിക പീഡനങ്ങള്‍ക്കിരയാക്കി എന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230363/case-against-husband-on-womans-complaint)