---
title: "മത്സ്യ ഗ്രാമം വികസന പദ്ധതി: എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു"
english_title: "meeting was held under the leadership of M Vijin MLA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230361/meeting-was-held-under-the-leadership-of-m-vijin-mla"
published_at: "2024-08-22T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c75a5067a06_news-card.jpg"
keywords: []
---

# മത്സ്യ ഗ്രാമം വികസന പദ്ധതി: എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

> **Lead Summary:** **കല്യാശേരി: **മാട്ടൂൽ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് മാതൃകാ മത്സ്യഗ്രാമം വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 7.50 കോടിയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് എം എൽ എ യുടെ അധ്യക്ഷതയിൽ കല്യാശേരി ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

## Article Content

**കല്യാശേരി: **മാട്ടൂൽ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് മാതൃകാ മത്സ്യഗ്രാമം വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 7.50 കോടിയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് എം എൽ എ യുടെ അധ്യക്ഷതയിൽ കല്യാശേരി ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

തീരദേശത്തിന്റെ സമഗ്രവികസനവും, മത്സ്യ തൊഴിലാളികളുടെ പുരോഗതിയുമാണ് പദ്ധതിയിലൂടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി മാട്ടൂൽ സൗത്തിൽ ഫിഷ് ലാന്റിംഗ് സെന്റർ നിർമിക്കുന്നതോടൊപ്പം ക്രൂയിസ്, അക്വാറിയം, കമ്മ്യൂണിറ്റി ഹാൾ, ലാൻഡ്സ്‌കേപ്പിങ്, ഗ്രീൻ ബെൽറ്റ്‌, വല നെയ്യൽ കേന്ദ്രം, മത്സ്യ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദന വിതരണ കേന്ദ്രം, ആർട്ടിഫിഷ്യൽ റീഫ് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230361/meeting-was-held-under-the-leadership-of-m-vijin-mla)