---
title: "സാധനങ്ങൾ പ്ളാസ്റ്റിക് കവറിൽ നൽകുന്നത് കുറ്റകരം;നിയമലംഘനം കണ്ടെത്തിയാൽ പതിനായിരം രൂപ പിഴ "
english_title: "It is a crime to supply goods in plastic covers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230316/it-is-a-crime-to-supply-goods-in-plastic-covers"
published_at: "2024-08-22T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c7311a20a5c_Untitled-2-web.jpg"
keywords: []
---

# സാധനങ്ങൾ പ്ളാസ്റ്റിക് കവറിൽ നൽകുന്നത് കുറ്റകരം;നിയമലംഘനം കണ്ടെത്തിയാൽ പതിനായിരം രൂപ പിഴ 

> **Lead Summary:** **കണ്ണൂർ: **സൂപ്പർ മാർക്കറ്റുകളിലും മറ്റും പഴങ്ങളും പച്ചക്കറികളും പ്ളാസ്റ്റിക് കവറുകളിൽ നൽകുന്നത് പിഴ ചുമത്താവുന്ന കുറ്റമാണ്. പഴങ്ങളും പച്ചക്കറികളും പ്ളാസ്റ്റിക് കവറുകളിൽ പാക്ക് ചെയ്ത് നൽകുന്നതായി തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിന് പരാതി ലഭിച്ചിട്ടുണ്ട്.

## Article Content

**കണ്ണൂർ: **സൂപ്പർ മാർക്കറ്റുകളിലും മറ്റും പഴങ്ങളും പച്ചക്കറികളും പ്ളാസ്റ്റിക് കവറുകളിൽ നൽകുന്നത് പിഴ ചുമത്താവുന്ന കുറ്റമാണ്. പഴങ്ങളും പച്ചക്കറികളും പ്ളാസ്റ്റിക് കവറുകളിൽ പാക്ക് ചെയ്ത് നൽകുന്നതായി തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിന് പരാതി ലഭിച്ചിട്ടുണ്ട്.

27.01.20ലെ പരിസ്ഥിതി വകുപ്പിൻ്റെ 2/2020 ഉത്തരവ് പ്രകാരം പഴം,പച്ചക്കറി, എന്നിവ പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ് വിൽക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. പരിശോധനയിൽ ഇത്തരം നിയമലംഘനം കണ്ടെത്തിയാൽ പതിനായിരം രൂപ പിഴ ചുമത്തുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230316/it-is-a-crime-to-supply-goods-in-plastic-covers)