---
title: "ജപ്പാൻ സാമൂഹ്യ വികസന പണ്ഡിതൻ ആന്തൂർ നഗരസഭ സന്ദർശിച്ചു"
english_title: " Japan Social Development Scholar visited Antur Municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230300/japan-social-development-scholar-visited-antur-municipality"
published_at: "2024-08-22T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c721cb4a489_news-card.jpg"
keywords: []
---

# ജപ്പാൻ സാമൂഹ്യ വികസന പണ്ഡിതൻ ആന്തൂർ നഗരസഭ സന്ദർശിച്ചു

> **Lead Summary:** **ധർമ്മശാല: **ജപ്പാൻ സാമൂഹ്യ വികസന പണ്ഡിതനും നഗോയ ഫുകുഷി സർവ്വകലാശാല പ്രൊഫസറുമായ സൈറ്റോ ചിഹിരോ ആന്തൂർ നഗരസഭ സന്ദർശ്ശിച്ചു. നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതികൾ ചെയർമാൻ പി മുകുന്ദൻ പ്രൊ. സൈറ്റോവിന് വിശദമായി വിവരിച്ചുകൊടുത്തു. തുടർന്ന് കടമ്പേരിയിലുള്ള മാലിന്യ സംസ്കരണ എംസിഎഫ് പ്രൊ. സൈറ്റോ സന്ദർശ്ശിച്ച് വിലയിരുത്തി.

## Article Content

**ധർമ്മശാല: **ജപ്പാൻ സാമൂഹ്യ വികസന പണ്ഡിതനും നഗോയ ഫുകുഷി സർവ്വകലാശാല പ്രൊഫസറുമായ സൈറ്റോ ചിഹിരോ ആന്തൂർ നഗരസഭ സന്ദർശ്ശിച്ചു. നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതികൾ ചെയർമാൻ പി മുകുന്ദൻ പ്രൊ. സൈറ്റോവിന് വിശദമായി വിവരിച്ചുകൊടുത്തു. തുടർന്ന് കടമ്പേരിയിലുള്ള മാലിന്യ സംസ്കരണ എംസിഎഫ് പ്രൊ. സൈറ്റോ സന്ദർശ്ശിച്ച് വിലയിരുത്തി.

ജില്ലാ ആസൂത്രണ സമിതി ഉപ ചെയർമാൻ ടി ഗംഗാധരനും പ്രൊ. സൈറ്റോവിനൊപ്പം ഉണ്ടായിരുന്നു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, വാർഡ് കൌൺസിൽമാർ, നഗരസഭ ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230300/japan-social-development-scholar-visited-antur-municipality)