---
title: "കുഞ്ഞുമംഗലത്ത് 24 പേരെ ആക്രമിച്ച കുറുക്കന്മാരുടെ ജഡം പോസ്റ്റുമോട്ടത്തിനുശേഷം മറവ് ചെയ്തു"
english_title: "The dead bodies of the jackals"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230080/the-dead-bodies-of-the-jackals"
published_at: "2024-08-21T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c601f486a5b_Untitled-2-web.jpg"
keywords: []
---

# കുഞ്ഞുമംഗലത്ത് 24 പേരെ ആക്രമിച്ച കുറുക്കന്മാരുടെ ജഡം പോസ്റ്റുമോട്ടത്തിനുശേഷം മറവ് ചെയ്തു

> **Lead Summary:** **കണ്ണൂർ : **കുഞ്ഞിമംഗലത്ത് ഇരുപത്തിനാലുപേരെ അക്രമിച്ച രണ്ട് കുറുക്കൻ്റെയും ജഡം തളിപ്പറമ്പ് ഫോറസ്റ്റ്‌ റെയ്ഞ്ച് ഓഫിസ് വളപ്പിൽ പോസ്റ്റ്മോർട്ടം ചെയ്ത് മറവു ചെയ്തു. പൂക്കോട് വെറ്റിനറി കോളജിൽ നിന്നുമെത്തിയ വെറ്റിനറി സർജൻ അജീഷ്, ഫോറസ്റ്റ് നോർത്തേൺ സർക്കിൾ വെറ്റിനറി സർജൻ ഇല്യാസ് റാവുത്തർ എന്നിവരാണ് പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയത്.

## Article Content

**കണ്ണൂർ : **കുഞ്ഞിമംഗലത്ത് ഇരുപത്തിനാലുപേരെ അക്രമിച്ച രണ്ട് കുറുക്കൻ്റെയും ജഡം തളിപ്പറമ്പ് ഫോറസ്റ്റ്‌ റെയ്ഞ്ച് ഓഫിസ് വളപ്പിൽ പോസ്റ്റ്മോർട്ടം ചെയ്ത് മറവു ചെയ്തു. പൂക്കോട് വെറ്റിനറി കോളജിൽ നിന്നുമെത്തിയ വെറ്റിനറി സർജൻ അജീഷ്, ഫോറസ്റ്റ് നോർത്തേൺ സർക്കിൾ വെറ്റിനറി സർജൻ ഇല്യാസ് റാവുത്തർ എന്നിവരാണ് പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയത്.

കുറുക്കൻ്റെ ജഡത്തിൽ നിന്നും ശേഖരിച്ച സാംമ്പിൾ ഫോറൻസിക്ക് പരിശോധനയ്ക്കായി അയച്ചു. സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് വിവരമറിഞ്ഞ ഉടൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ നിർദ്ദേശ പ്രകാരം തളിപ്പറമ്പ് ഫോറസ്റ്റ്‌ റെയ്ഞ്ച് സ്പെഷ്യൽ ഡ്യൂട്ടി സെഷൻ ഫോറസ്റ്റ് ഓഫിസർ പി.പി രാജീവൻ, ആർ.ആർ.ടി യൂനിറ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ ഷൈൻ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ വിപിൻ, എം.പാനൽ ഷൂട്ടർമാർ, വാച്ചർ അനിൽ തൃച്ചംബരം, അനീഷ്, ഡ്രൈവർമാരായ ജിജോ, പ്രദീപ് കുമാർ, അഖിൽ ബിനോയ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി അപകടകാരികളായ രണ്ട് കുറുക്കന്മാരെയും വെടിവച്ച് കൊല്ലുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230080/the-dead-bodies-of-the-jackals)