---
title: "ആന്തൂർ നഗരസഭ കുടുംബശ്രീ സിഡിഎസ്-ജി ആർ സി യുടെ ആഭിമുഖ്യത്തിൽ വയോജന സൗഹൃദ പരിപാടി നടന്നു"
english_title: " Andoor Municipality "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230037/andoor-municipality"
published_at: "2024-08-21T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5d62ada8e5_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ കുടുംബശ്രീ സിഡിഎസ്-ജി ആർ സി യുടെ ആഭിമുഖ്യത്തിൽ വയോജന സൗഹൃദ പരിപാടി നടന്നു

> **Lead Summary:** > **ധർമ്മശാല: **ആന്തൂർ നഗരസഭ കുടുംബശ്രീ സിഡിഎസ്-ജി ആർ സി യുടെ ആഭിമുഖ്യത്തിൽ വയോജന സൗഹൃദ പരിപാടി "പാട്ടും പറച്ചിലും" മുതിർന്ന പൗരന്മാരുടെ ദിനാചരണ പരിപാടിയുടെ ഭാഗമായി നടന്നു. കെൽകോ ഹാളിൽ നടന്ന സംഗമം ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം. ആമിന ടീച്ചറുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉത്ഘാടനം ചെയ്തു.

## Article Content

> **ധർമ്മശാല: **ആന്തൂർ നഗരസഭ കുടുംബശ്രീ സിഡിഎസ്-ജി ആർ സി യുടെ ആഭിമുഖ്യത്തിൽ വയോജന സൗഹൃദ പരിപാടി "പാട്ടും പറച്ചിലും" മുതിർന്ന പൗരന്മാരുടെ ദിനാചരണ പരിപാടിയുടെ ഭാഗമായി നടന്നു. കെൽകോ ഹാളിൽ നടന്ന സംഗമം ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം. ആമിന ടീച്ചറുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉത്ഘാടനം ചെയ്തു.

സാംസ്കാരിക പ്രവർത്തകൻ എം.വി. ജനാർദ്ദനൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളിധരൻ, കെ.പി.ഉണ്ണികൃഷ്ണൻ, സി.ഡി.എസ് ചെയർപേർസൺ കെ.പി.ഗ്യാമള, സെക്രട്ടറി പി.എൻ.അനീഷ്, വാർഡ് കൗൺസിലർ എം.പി. നളിനി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. മുതിർന്ന പൌരന്മാരുടെ കലാപരിപാടികളും ചടങ്ങിനേടനുബന്ധിച്ച് നടന്നു. മെമ്പർ സെക്രട്ടറി പി.പി. അജീർ ചടങ്ങുകൾക്ക് സ്വാഗതവും ജെൻഡർ കമ്മ്യൂണിറ്റി കൗൺസിലർ എം.എം. അനിത നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230037/andoor-municipality)