---
title: "അശാസ്ത്രീയ മാലിന്യ നിർമാർജനം: കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പരിധിയിൽ അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ"
english_title: "Unscientific waste disposal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229836/unscientific-waste-disposal"
published_at: "2024-08-20T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4c65370cab_Untitled-2-web.jpg"
keywords: []
---

# അശാസ്ത്രീയ മാലിന്യ നിർമാർജനം: കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പരിധിയിൽ അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ

> **Lead Summary:** ജില്ലാ എൻഫോഴ്‌സ് മെന്റ് സ്‌ക്വാഡ് കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യം ആശാസ്ത്രീയമായി കൈകാര്യം ചെയ്തതിനു വിദേശമദ്യഷാപ്പിന് സമീപം ഇരുളിൽ പ്രവർത്തിച്ചു വരുന്ന മൂന്ന് പന്നി ഫാമുകൾക്ക് പിഴ ചുമത്തി.ബിജുമോൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള കുറുമുണ്ടയിൽ പന്നി ഫാംമിന് മാലിനജലം കുന്നിൻ ചെരു വിലേയ്ക്ക് ഒഴുകി വിടുന്നതിനും അറവ് മാലിന്യം സമീപത്തെ കുഴിയിൽ തള്ളിയതിനും മാലിന്യം ആശാസ്ത്രീയമായി കൈകാര്യം ചെയ്തതിനും 20000 രൂപ പിഴ ചുമത്തി.

## Article Content

ജില്ലാ എൻഫോഴ്‌സ് മെന്റ് സ്‌ക്വാഡ് കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യം ആശാസ്ത്രീയമായി കൈകാര്യം ചെയ്തതിനു വിദേശമദ്യഷാപ്പിന് സമീപം ഇരുളിൽ പ്രവർത്തിച്ചു വരുന്ന മൂന്ന് പന്നി ഫാമുകൾക്ക് പിഴ ചുമത്തി.ബിജുമോൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള കുറുമുണ്ടയിൽ പന്നി ഫാംമിന് മാലിനജലം കുന്നിൻ ചെരു വിലേയ്ക്ക് ഒഴുകി വിടുന്നതിനും അറവ് മാലിന്യം സമീപത്തെ കുഴിയിൽ തള്ളിയതിനും മാലിന്യം ആശാസ്ത്രീയമായി കൈകാര്യം ചെയ്തതിനും 20000 രൂപ പിഴ ചുമത്തി.

മധു നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള പന്നി ഫാമിൽ മാലിനജലം കുന്നിൻ ചേരുവിലേയ്ക്ക് ഒഴുകി വിട്ടതിനും മാലിന്യം ആശാസ്ത്രീയമായി കൈകാര്യം ചെയ്തതിനും 15000 രൂപ പിഴ ചുമത്തി.മറ്റൊരു പന്നി ഫാമിൽ മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്തതിനു സ്‌ക്വാഡ് 5000 രൂപ പിഴയിട്ടു. മൂന്ന് ഫാമുകളും പഞ്ചായത്ത്‌ ലൈസൻസ് ഇല്ലാതെ ആണ് പ്രവർത്തിച്ചു വരുന്നത് എന്ന് സ്‌ക്വാഡ് കണ്ടെത്തി. മാലിന്യം പൊതു സ്ഥലത്ത് കൊണ്ട് നിക്ഷേപിച്ചതിനു ഇരുളിൽ പ്രവർത്തിച്ചു വരുന്ന ഫുഡ്‌ കോർട്ടിനും കിസാൻ സർവീസ് സൊസൈറ്റിക്കും 5000 രൂപ വീതം പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ്‌ പി പി എൻഫോസ്‌മെന്റ് ഓഫീസർ രഘുവരൻ ടി. വി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ കടന്ന പള്ളി -പാണപ്പുഴ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് അബ്ദുള്ള കെ കെ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229836/unscientific-waste-disposal)