---
title: "യുവ ഡോക്ടറുടെ കൊലപാതകം ;  മഹിള മോർച്ച തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധപ്രകടനം നടത്തി "
english_title: "Mahila Morcha staged a protest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229758/mahila-morcha-staged-a-protest"
published_at: "2024-08-20T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c47d2bbe214_Untitled-2-web.jpg"
keywords: []
---

# യുവ ഡോക്ടറുടെ കൊലപാതകം ;  മഹിള മോർച്ച തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധപ്രകടനം നടത്തി 

> **Lead Summary:** തളിപ്പറമ്പ : ബംഗാളിലെ യുവ ഡോക്ടർ ക്രൂരമായ പീഡനത്താൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന ഭരണകൂടത്തിനെതിരെയും,സമരം ചെയ്യുന്ന ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ചും മഹിള മോർച്ച തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും മെഴുകുതിരി കത്തിച്ച്പ്രതിഷേധവും സംഘടിപ്പിച്ചു.

## Article Content

തളിപ്പറമ്പ : ബംഗാളിലെ യുവ ഡോക്ടർ ക്രൂരമായ പീഡനത്താൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന ഭരണകൂടത്തിനെതിരെയും,സമരം ചെയ്യുന്ന ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ചും മഹിള മോർച്ച തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും മെഴുകുതിരി കത്തിച്ച്പ്രതിഷേധവും സംഘടിപ്പിച്ചു.

ജില്ല ജനറൽ സെക്രട്ടറി കേണൽ സാവിത്രിയമ്മ, ഉദ്ഘാടനം ചെയ്തു. മഹിള മോർച്ച മണ്ഡലം പ്രസിഡൻറ് പി എം വിനിത അധ്യക്ഷത വഹിച്ചു. ഡോ: ശാന്തിധനജയൻ ,പി.ലക്ഷമി കുട്ടി തുടങ്ങിയവർ സംസാരിച്ചു. തൃച്ചംബരത്തു നിന്നും ആരംഭിച്ച പ്രകടനം ടൌൺ ചുറ്റി ബസ് സ്റ്റാൻഡിനു സമീപം അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229758/mahila-morcha-staged-a-protest)