---
title: "ശ്രീനാരായണഗുരു ജയന്തി, ഗുരുദേവ ദർശനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു"
english_title: "Sree Narayanaguru Jayanti"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229700/sree-narayanaguru-jayanti"
published_at: "2024-08-20T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c44d4d1a039_news-card.jpg"
keywords: []
---

# ശ്രീനാരായണഗുരു ജയന്തി, ഗുരുദേവ ദർശനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ: **ശ്രീനാരായണ ഗുരുദേവന്റെ 170 മത് ജയന്തി ഒ. ബി. സി മോർച്ചയുടെ നേതൃത്വത്തിൽ ഗുരുദേവ ദർശ്ശനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് പ്രഭാഷണവും പുഷ്പാർച്ചനയും മാരാർജിഭവനിൽ നടന്നു കേരളത്തിന്റെ നവോത്ഥാന നായകനും കാലത്തിന് മുമ്പേ സഞ്ചരിച്ച കർമ്മയോഗിയും ആയിരുന്നു ശ്രീ നാരായണ ഗുരുദേവൻ എന്ന് ബി ജെ പി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് അഭിപ്രായപ്പെട്ടു.

## Article Content

**കണ്ണൂർ: **ശ്രീനാരായണ ഗുരുദേവന്റെ 170 മത് ജയന്തി ഒ. ബി. സി മോർച്ചയുടെ നേതൃത്വത്തിൽ ഗുരുദേവ ദർശ്ശനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് പ്രഭാഷണവും പുഷ്പാർച്ചനയും മാരാർജിഭവനിൽ നടന്നു കേരളത്തിന്റെ നവോത്ഥാന നായകനും കാലത്തിന് മുമ്പേ സഞ്ചരിച്ച കർമ്മയോഗിയും ആയിരുന്നു ശ്രീ നാരായണ ഗുരുദേവൻ എന്ന് ബി ജെ പി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് അഭിപ്രായപ്പെട്ടു.

ഒ ബി സി മോർച്ച ജില്ലാ പ്രസിഡന്റ് വിജയൻ വട്ടിപ്രം അധ്യക്ഷത വഹിച്ചു സംസാരിച്ചു. ജില്ലാ ജനറൽ സിക്രട്ടറി അനീഷ് കുമാർ സ്വാഗതം ചെയ്തു. സംസ്ഥാന സിക്രട്ടറി സ്മിത ജയമോഹൻ .ബിജെപി ജില്ല ട്രഷറർ യു ടി ജയന്തൻ, ബാബു ഒതയോത്ത്, അനീഷ് ബാബു, മുരളീധരൻ ,സനീഷ്, എ പി . ഗോപാലൻ, അചലേഷ് അച്ചുതൻ തുടങ്ങിയവർ പങ്കെടുത്തു.അജയ് മുരളി നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229700/sree-narayanaguru-jayanti)