---
title: "പെൻഷൻ മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു "
english_title: "pension mustering"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229616/pension-mustering"
published_at: "2024-08-20T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c411719b863_Untitled-2-web.jpg"
keywords: []
---

# പെൻഷൻ മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു 

> **Lead Summary:** 2023 ഡിസംബർ 31 വരെ ഉള്ള സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിങ് ചെയ്യുന്നതിനായിഉള്ള സമയപരിധി 2024 സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു. ഈ സമയത്തിനുള്ളിൽ എല്ലാ പെൻഷൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങൾ വഴി പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കേണ്ടതാണ്. ഈ സമയപരിധി ഇനി ദീർഘിപ്പിച്ച് നൽകുന്നതല്ല എന്ന് ധനകാര്യ വകുപ്പ് അറിയിച്ചു.

## Article Content

2023 ഡിസംബർ 31 വരെ ഉള്ള സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിങ് ചെയ്യുന്നതിനായിഉള്ള സമയപരിധി 2024 സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു. ഈ സമയത്തിനുള്ളിൽ എല്ലാ പെൻഷൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങൾ വഴി പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കേണ്ടതാണ്. ഈ സമയപരിധി ഇനി ദീർഘിപ്പിച്ച് നൽകുന്നതല്ല എന്ന് ധനകാര്യ വകുപ്പ് അറിയിച്ചു.

2024 ജൂൺ 25ന് തുടങ്ങിയ പെൻഷൻ മസ്റ്ററിംഗ് ഇതിനോടകം 85% ത്തോളം പൂർത്തീകരിച്ചു. കിടപ്പ് രോഗികളായുള്ളവരുടെ പെൻഷൻ മസ്റ്ററിംഗ് അതാത് പ്രദേശത്തുള്ള അക്ഷയ സംരംഭകരുടെ നേതൃത്വത്തിൽ രോഗികളുടെ വീടുകൾ സന്ദർശിച്ച് പൂര്‍ത്തീകരിച്ചു വരുന്നു. അടുത്ത പെൻഷൻ വിഹിതം ലഭിക്കുന്നതിന് ഈ തീയതിക്കുള്ളിൽ മസ്റ്ററിംഗ് ചെയ്തേ മതിയാകൂ എന്നുള്ളതുകൊണ്ട് എല്ലാ പെൻഷൻ ഗുണഭോക്താക്കളും ഇനിയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങളിൽ പോയി തങ്ങളുടെ പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് അറിയിക്കുന്നു.

സോഫ്ട്‌വെയർ പ്രശനങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, പ്രതികൂല കാലാവസ്ഥ എന്നിവയാൽ അവസാന ദിവസത്തോളം ആകാറായിട്ടും 15-20% മസ്റ്ററിംഗ് പൂർത്തിയാക്കാൻ ഉള്ളതിനാൽ മസ്റ്ററിംഗ് ന്‍റെ അവസാന തിയതി നീട്ടണം എന്ന് അക്ഷയ സംരംഭകരുടെ സംഘടനയായ ഫേസ് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229616/pension-mustering)