---
title: "ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന് ഡിജിറ്റല്‍ ആപ്പുമായി കോണ്‍ഗ്രസ്: 'സ്റ്റാന്‍ഡ് വിത്ത് വയനാട് ഐഎന്‍സി' പുറത്തിറക്കി"
english_title: "Stand with wayanad "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229580/stand-with-wayanad"
published_at: "2024-08-19T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c37d3e9f9a3_congressflag-500x500.jpg"
keywords: []
---

# ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന് ഡിജിറ്റല്‍ ആപ്പുമായി കോണ്‍ഗ്രസ്: 'സ്റ്റാന്‍ഡ് വിത്ത് വയനാട് ഐഎന്‍സി' പുറത്തിറക്കി

> **Lead Summary:** കൊച്ചി: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഫണ്ട് ശേഖരണത്തിന് ഡിജിറ്റല്‍ ആപ്പ് പുറത്തിറക്കി കോണ്‍ഗ്രസ്. 'സ്റ്റാന്‍ഡ് വിത്ത് വയനാട് ഐഎന്‍സി' എന്ന പേരിലുള്ള ആപ്പ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേര്‍ന്നാണ് പുറത്തിറക്കിയത്. വയനാടിനെ സഹായിക്കാന്‍ ഡിജിറ്റല്‍ ആപ്പിലൂടെയാണ് ജനങ്ങളുടെ സംഭാവനകളും സഹായങ്ങളും കെപിസിസി അഭ്യര്‍ത്ഥിക്കുന്നത്.

## Article Content

കൊച്ചി: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഫണ്ട് ശേഖരണത്തിന് ഡിജിറ്റല്‍ ആപ്പ് പുറത്തിറക്കി കോണ്‍ഗ്രസ്. 'സ്റ്റാന്‍ഡ് വിത്ത് വയനാട് ഐഎന്‍സി' എന്ന പേരിലുള്ള ആപ്പ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേര്‍ന്നാണ് പുറത്തിറക്കിയത്. വയനാടിനെ സഹായിക്കാന്‍ ഡിജിറ്റല്‍ ആപ്പിലൂടെയാണ് ജനങ്ങളുടെ സംഭാവനകളും സഹായങ്ങളും കെപിസിസി അഭ്യര്‍ത്ഥിക്കുന്നത്.

ആപ്പിലൂടെ ലഭിക്കുന്ന ഫണ്ടുപയോഗിച്ച് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച 100 വീടുകളുടെ നിര്‍മ്മാണത്തിനാണ് മുന്‍തൂക്കം കൊടുക്കുക. രണ്ടാമത്തെയും മൂന്നാമത്തെയും മുന്‍ഗണനകള്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്ത മേഖലകള്‍ കണ്ടെത്തി അവരെ സഹായിക്കലാണ്. ഈ ആപ്പിലൂടെ അല്ലാതെ വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ യാതൊരു വിധ ഫണ്ട് പിരിവും പാടില്ല എന്ന് കെപിസിസി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ആപ്പിന്റെ പ്രവര്‍ത്തനം വളരെ സുതാര്യമാണ്. സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് റെസിപ്റ്റ് ലഭിക്കും. എത്ര പേര്‍ സംഭാവനകള്‍ നല്‍കി എന്നത് അറിയാനും സാധിക്കും. ഇന്ന് പുറത്തിറക്കുന്ന ഈ ആപ്പ് മറ്റന്നാള്‍ രാവിലെ മുതല്‍ ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും എന്ന് പറഞ്ഞ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ആരും തന്നെ മറ്റൊരു വിധത്തിലുള്ള പിരിവുമായി മുന്നോട്ടുപോകരുതെന്ന് കെ സുധാകരനും വി ഡി സതീശനും വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229580/stand-with-wayanad)