---
title: "കണ്ണപുരത്ത് ജൈവ ഉത്പന്നങ്ങളുടെ ആഴ്ച ചന്ത തുടങ്ങി"
english_title: "The weekly market for organic products has started in Kannapuram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22943/the-weekly-market-for-organic-products-has-started-in-kannapuram"
published_at: "2022-01-27T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f27f1391b44_3aa17b7e-fcd1-4bd4-87d5-96e26ced7c49.jpg"
keywords: []
---

# കണ്ണപുരത്ത് ജൈവ ഉത്പന്നങ്ങളുടെ ആഴ്ച ചന്ത തുടങ്ങി

> **Lead Summary:** കേരള കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ് കണ്ണപുരം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ജൈവകലവറയുടേയും വൈസ് മെൻസ് ക്ലബ്ബ് ഓഫ് കണ്ണപുരം ടൗണിന്റേയും സഹകരണത്തോടുള്ള ജൈവ ഉത്‌പന്ന ആഴ്ച ചന്തയുടെ ഉദ്ഘാടനം കണ്ണപുരം റെയിൽവെ സ്റ്റേഷന് സമീപം കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രതി കെ ആദ്യ വില്പന കണ്ണപുരം സർവീസ് കോ . ഓപ്പറ്ററീവ് ബാങ്ക് പ്രസിഡണ്ട് എൻ.ശ്രീധരന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.

## Article Content

കേരള കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ് കണ്ണപുരം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ജൈവകലവറയുടേയും വൈസ് മെൻസ് ക്ലബ്ബ് ഓഫ് കണ്ണപുരം ടൗണിന്റേയും സഹകരണത്തോടുള്ള ജൈവ ഉത്‌പന്ന ആഴ്ച ചന്തയുടെ ഉദ്ഘാടനം കണ്ണപുരം റെയിൽവെ സ്റ്റേഷന് സമീപം കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രതി കെ ആദ്യ വില്പന കണ്ണപുരം സർവീസ് കോ . ഓപ്പറ്ററീവ് ബാങ്ക് പ്രസിഡണ്ട് എൻ.ശ്രീധരന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.

കൃഷി ഓഫിസർ അനുഷ എ.എൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ഗണേശൻ എം. അദ്ധ്യക്ഷത വഹിച്ചു. എ ഡി എ ജിദേഷ് സി.വി പദ്ധതി വിശദീകരിച്ചു. എ ഡി എ സുരേന്ദ്രൻ എ, കണ്ണപുരം വൈസ് മെൻസ് ക്ലബ്ബ് പ്രസിഡണ്ട് ഡോ സി.വിജയൻ ., ജൈവ കലവറ സിക്രട്ടറി രാമചന്ദ്രൻ . ഇ, കണ്ണൂർ ജൈവകർഷക സമിതി പ്രസിഡണ്ട് വിജയൻ വി.സി. എന്നിവർ പ്രസംഗിച്ചു.

കൃഷി അസിസ്റ്റന്റ് ഉമ കെ.വി നന്ദി പറഞ്ഞു. കോവിഡ് ഭീതി നില നിൽക്കുന്നത് കൊണ്ട് വീടുകളിലേക്ക് ജൈവ ഉത്പന്നങ്ങൾ എത്തിച്ച് കൊടുക്കാൻ ബന്ധപ്പെടുക ചന്ദ്രൻ എം.വി. 97 4561 9586

വാട്സപ് ഓർഡർ: 70 2529 9586

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22943/the-weekly-market-for-organic-products-has-started-in-kannapuram)