---
title: "ഭാര്യ സഹോദരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ"
english_title: "Man arrested for raping "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22941/man-arrested-for-raping"
published_at: "2022-01-27T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f27e5f54a1d_OIP (1).jpg"
keywords: []
---

# ഭാര്യ സഹോദരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ

> **Lead Summary:** വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. ആലക്കോട് നരിയമ്പാറ സ്വദേശിയായ 36 കാരനെയാണ് പോലീസ് ഇൻസ്പെക്ടർ എം.പി.വിനീഷ് കുമാർ അറസ്റ്റു ചെയ്തത്.

## Article Content

വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. ആലക്കോട് നരിയമ്പാറ സ്വദേശിയായ 36 കാരനെയാണ് പോലീസ് ഇൻസ്പെക്ടർ എം.പി.വിനീഷ് കുമാർ അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ 24 ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. രയരോം സ്വദേശിനിയായ 26കാരിയായ അവിവാഹിതയെയാണ് പ്രതി ബലാൽസംഗം ചെയ്തത്.

ഇയാളുടെ ഭാര്യ ഇതര സംസ്ഥാനത്ത് നഴ്സായി ജോലി ചെയ്തു വരികയാണ്. മകൾ ഭാര്യവീട്ടിലാണ് താമസം, മകളെ കാണാനെന്ന വ്യാജേന വീട്ടിലെത്തുന്ന പ്രതി നേരത്തെയും സമാനമായ രീതിയിൽ യുവതിയെ ബലാൽസംഗം ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഭാര്യാമാതാവ് റബ്ബർ ടാപ്പിംഗിന് പോയ സമയത്തായിരുന്നു സംഭവം. രക്തം വാർന്ന നിലയിൽ കാണപ്പെട്ട യുവതിയെ വീട്ടിൽ തിരിച്ചെത്തിയ മാതാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റു ചെയ്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22941/man-arrested-for-raping)