---
title: "പൂക്കോത്ത് കൊട്ടാരം വാദ്യ സംഘത്തിൻ്റെ നേതൃത്വത്തിൽ ജില്ലാതല അദ്ധ്യാത്മ രാമായണം ക്വിസ് മത്സരം നടത്തി"
english_title: "Ramayana quiz competition was conducted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229400/ramayana-quiz-competition-was-conducted"
published_at: "2024-08-19T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2e6d7de5f4_news-card.jpg"
keywords: []
---

# പൂക്കോത്ത് കൊട്ടാരം വാദ്യ സംഘത്തിൻ്റെ നേതൃത്വത്തിൽ ജില്ലാതല അദ്ധ്യാത്മ രാമായണം ക്വിസ് മത്സരം നടത്തി

> **Lead Summary:** **തളിപ്പറമ്പ: ** തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരം വാദ്യ സംഘത്തിൻ്റെ നേതൃത്വത്തിൽ ജില്ലാതല അദ്ധ്യാത്മ രാമായണം ക്വിസ് മത്സരം നടത്തി. പൂക്കോത്ത് കൊട്ടാരം ഹാളിൽ നടന്ന മത്സരം കണ്ണൂർ ജില്ലാ വ്യവസായ - വാണിജ്യ വികസന ഇൻസ്പെക്ടർ പി പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ: ** തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരം വാദ്യ സംഘത്തിൻ്റെ നേതൃത്വത്തിൽ ജില്ലാതല അദ്ധ്യാത്മ രാമായണം ക്വിസ് മത്സരം നടത്തി. പൂക്കോത്ത് കൊട്ടാരം ഹാളിൽ നടന്ന മത്സരം കണ്ണൂർ ജില്ലാ വ്യവസായ - വാണിജ്യ വികസന ഇൻസ്പെക്ടർ പി പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ഇന്ത്യൻ റെയിൽവേ കണ്ണൂർ സീനിയർ സെക്ഷൻ എഞ്ചിനീയർ പി സുരേഷ്, പൂക്കോത്ത് കൊട്ടാരം ദേവസ്വം സെക്രട്ടരി സി നാരായണൻ, മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവ കമ്മിറ്റി ജനറൽ കൺവീനർ യു ശശീന്ദ്രൻ , വൈസ് ചെയർമാൻ ടി ജയദേവൻ , എന്നിവർ സംസാരിച്ചു . ദേശീയ ഹിന്ദി അധ്യാപകരത്നം അവാർഡ് ജേതാവ് പി പി രതീശൻ ക്വിസ് മാസ്റ്ററായിരുന്നു. പൂക്കോത്ത് കൊട്ടാരം വാദ്യസംഘം ട്രഷറർ പി സുമേഷ് സ്വാഗതവും കൺവീനർ പി സുനിൽ നന്ദിയും പറഞ്ഞു. മത്സരത്തിൽ ഒന്നാം സ്ഥാനം കെ വി രത്നാകരൻ (പയ്യന്നൂർ), രണ്ടാം സ്ഥാനം അൻഷിക അനീഷ് (ചാലോട്), മൂന്നാം സ്ഥാനം പി അമൽവിനോദ് ( തലശേരി) എന്നിവർ നേടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229400/ramayana-quiz-competition-was-conducted)