---
title: "ചീട്ടുകളി സംഘം പിടിയിലായി, പണവും പിടിച്ചെടുത്തു"
english_title: "The gambling gang was caught and the money seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229352/the-gambling-gang-was-caught-and-the-money-seized"
published_at: "2024-08-19T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2c4721e49e_images.jfif"
keywords: []
---

# ചീട്ടുകളി സംഘം പിടിയിലായി, പണവും പിടിച്ചെടുത്തു

> **Lead Summary:** **ആലക്കോട്: **ആറംഗ പുള്ളിമുറി സംഘം ആലക്കോട് പോലീസിന്റെ പിടിയിലായി. ആലക്കോട് കൊങ്ങമ്പുഴ വീട്ടില്‍ ജോമി മാത്യു, നെല്ലിപ്പാറയിലെ പുത്തന്‍ വീട്ടില്‍ ടി.എം.ബിനു, അരങ്ങത്തെ വടക്കേ ഞാലിപ്പറമ്പില്‍ വീട്ടില്‍ വി.യു.റെജി, ആലക്കോട്ടെ വൈക്കംപറമ്പില്‍ എസ്.വി.അനില്‍, പെരുനിലത്തെ കളപ്പുറത്ത് വീട്ടില്‍ കെ.ജെ.ടൈറ്റസ്, ആലക്കോട്ടെ ഊന്നുവെള്ളമറ്റം ഒ.ഇ.ജോയി എന്നിവരെയാണ് ആലക്കോട് എസ്.ഐ എം.പി.ഷാജിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

## Article Content

**ആലക്കോട്: **ആറംഗ പുള്ളിമുറി സംഘം ആലക്കോട് പോലീസിന്റെ പിടിയിലായി. ആലക്കോട് കൊങ്ങമ്പുഴ വീട്ടില്‍ ജോമി മാത്യു, നെല്ലിപ്പാറയിലെ പുത്തന്‍ വീട്ടില്‍ ടി.എം.ബിനു, അരങ്ങത്തെ വടക്കേ ഞാലിപ്പറമ്പില്‍ വീട്ടില്‍ വി.യു.റെജി, ആലക്കോട്ടെ വൈക്കംപറമ്പില്‍ എസ്.വി.അനില്‍, പെരുനിലത്തെ കളപ്പുറത്ത് വീട്ടില്‍ കെ.ജെ.ടൈറ്റസ്, ആലക്കോട്ടെ ഊന്നുവെള്ളമറ്റം ഒ.ഇ.ജോയി എന്നിവരെയാണ് ആലക്കോട് എസ്.ഐ എം.പി.ഷാജിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇന്നലെ വൈകുന്നേരം 3.45 ന് പെരുനിലത്ത് വെച്ച് പൊതസ്ഥലത്ത് ഇരുന്ന് പുള്ളിമുറി എന്ന ചീട്ടുകളി നടത്തിക്കൊണ്ടിരിക്കെയാണ് ഇവരെ പിടികൂടിയത്. 3050 രൂപയും കളിക്കളത്തില്‍ നിന്ന് പിടിച്ചെടുത്തു. ജി.എസ്.ഐ എന്‍.ജെ.ജോസ്, എസ്.സി.പി.ഒഷിജു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229352/the-gambling-gang-was-caught-and-the-money-seized)