---
title: "ഭാരതീയ പട്ടിക ജനസമാജം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജന്മദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Bharatiya Patika Janasamajam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229346/bharatiya-patika-janasamajam"
published_at: "2024-08-19T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2c116d6ca8_news-card.jpg"
keywords: []
---

# ഭാരതീയ പട്ടിക ജനസമാജം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജന്മദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** ഭാരതീയ പട്ടിക ജനസമാജം കണ്ണൂർജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളി ജന്മദിന ആഘോഷവും, പി പൊക്കൻ മാസ്റ്റർ, പരിയാരം ബാലൻ സ്മൃതിസംഗമം, ആദരായനം, കണ്ണൂർ ഗുരുഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. രാജ്യസഭാ എം പി. അഡ്വ: പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

ഭാരതീയ പട്ടിക ജനസമാജം കണ്ണൂർജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളി ജന്മദിന ആഘോഷവും, പി പൊക്കൻ മാസ്റ്റർ, പരിയാരം ബാലൻ സ്മൃതിസംഗമം, ആദരായനം, കണ്ണൂർ ഗുരുഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. രാജ്യസഭാ എം പി. അഡ്വ: പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ബി ദാമോദരൻ മാസ്റ്റർ അധ്യക്ഷനായി കുഞ്ഞമ്പു കല്ല്യാശ്ശേരി സ്വാഗതം പറഞ്ഞു, മുസ്ലിം മഠത്തിൽ അഡ്വക്കറ്റ് കസ്തൂരിദേവൻ' ശ്രീരാമൻ കൊയ്യോൻ, സജി പിണർ മുണ്ട ,പി കെ ബാബു മാസ്റ്റർ സാദിഖ് ഉളിയിൽ, പത്മനാഭൻ മോറാഴ, വിശ്വൻ കാനച്ചേരി, ദാമോദരൻ പട്ടുവം, ഗോപിനാഥൻ തോട്ടറമ്പ്, ടി കണ്ണൻ പരിയാരം എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികളെയും, ഫോക്കുലർ അക്കാദമി പുരസ്കാരം നേടിയ കെ ഉദയൻ പ്രശസ്ത ചമയം കലാകാരൻ ഉത്തമൻ, പാപ്പിനിശ്ശേരിയെയും ആദരിച്ചു. മികച്ച ദളിത് പൊതുപ്രവർത്തകനുള്ള പുരസ്കാരം പത്മനാഭൻ മോറാഴ ചടങ്ങിൽ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229346/bharatiya-patika-janasamajam)