---
title: "സ്കൂൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണം: എം എസ് എഫ് പ്രതിഷേധ പ്രകടനം നടത്തി"
english_title: "MSF staged a protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229273/msf-staged-a-protest"
published_at: "2024-08-18T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c205cedca7e_news-card.jpg"
keywords: []
---

# സ്കൂൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണം: എം എസ് എഫ് പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **കണ്ണൂർ: **കഴിഞ്ഞ ദിവസം നടന്ന സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലാകെ വിദ്യാർഥികൾക്ക് നേരെയും എം എസ് എഫ് നേതാക്കൾക്കെതിരെയും എസ് എഫ് ഐ - ഡി വൈ എഫ് ഐ ഗുണ്ടകൾ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചും, എം എസ് എഫ് നേതാക്കളെ അകാരണമായി കള്ളകേസ് ഉണ്ടാക്കി റിമാൻ്റ് ചെയ്തതിൽ പ്രതിഷേധിച്ചും എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**കണ്ണൂർ: **കഴിഞ്ഞ ദിവസം നടന്ന സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലാകെ വിദ്യാർഥികൾക്ക് നേരെയും എം എസ് എഫ് നേതാക്കൾക്കെതിരെയും എസ് എഫ് ഐ - ഡി വൈ എഫ് ഐ ഗുണ്ടകൾ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചും, എം എസ് എഫ് നേതാക്കളെ അകാരണമായി കള്ളകേസ് ഉണ്ടാക്കി റിമാൻ്റ് ചെയ്തതിൽ പ്രതിഷേധിച്ചും എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി കെ പി റംഷാദ്,ഭാരവാഹികളായ യൂനുസ് പടന്നോട്ട്, ആദിൽ ഹുദവി, എന്നിവർ സംസാരിച്ചു.സുഹൈൽ പുറത്തീൽ, ജാബിർ വാഫി കല്ലായി, അസ്‌ലം പാറേത്ത്, ഷാനിബ് കാനച്ചേരി, ശമൽ വി,ഹക്കീം കുന്നുംകൈ, അർഷിദ്, റഷാദ്, സവാദ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229273/msf-staged-a-protest)