---
title: "തദ്ദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പ്മുന്നൊരുക്കം; മുസ്ലിം ലീഗ്  മുഖാമുഖ വർത്തമാനം നാളെ മുതൽ"
english_title: " Muslim league face to face news from tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229269/muslim-league-face-to-face-news-from-tomorrow"
published_at: "2024-08-18T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2044dc3949_muslim_league.jfif"
keywords: []
---

# തദ്ദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പ്മുന്നൊരുക്കം; മുസ്ലിം ലീഗ്  മുഖാമുഖ വർത്തമാനം നാളെ മുതൽ

> **Lead Summary:** **കണ്ണൂർ: **തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം ലീഗ് ജില്ലയിലെപഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മുഖാമുഖ വർത്തമാനംസംഘടിപ്പിക്കുന്നു. നാളെ (ചൊവ്വ) മുതൽ സെപ്റ്റംബർ 17 വരെയാണ് മുഖാമുഖ വർത്തമാനം . സംഘടനാ പ്രവർത്തനം സജീവമാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനും മറ്റുമായി നടക്കുന്ന മുഖാമുഖ വർത്തമാനത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾ, ജനപ്രതിനിധികൾ, അതാത് പഞ്ചായത്തിൽ നിന്നുള്ളനിയോജക മണ്ഡലം ഭാരവാഹികൾ എന്നിവരാണ് മുഖാമുഖ വർത്തമാനത്തിൽ പങ്കെടുക്കുക.

## Article Content

**കണ്ണൂർ: **തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം ലീഗ് ജില്ലയിലെപഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മുഖാമുഖ വർത്തമാനംസംഘടിപ്പിക്കുന്നു. നാളെ (ചൊവ്വ) മുതൽ സെപ്റ്റംബർ 17 വരെയാണ് മുഖാമുഖ വർത്തമാനം . സംഘടനാ പ്രവർത്തനം സജീവമാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനും മറ്റുമായി നടക്കുന്ന മുഖാമുഖ വർത്തമാനത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾ, ജനപ്രതിനിധികൾ, അതാത് പഞ്ചായത്തിൽ നിന്നുള്ളനിയോജക മണ്ഡലം ഭാരവാഹികൾ എന്നിവരാണ് മുഖാമുഖ വർത്തമാനത്തിൽ പങ്കെടുക്കുക.

നാളെ കാലത്ത് 10 മണിക്ക് കണ്ണൂർ ബാഫഖി സൗധത്തിൽ നടക്കുന്ന മുഖാമുഖവർത്തമാനത്തിൽ വളപട്ടണം പഞ്ചായത്തിൽ നിന്നും 2 മണിക്ക് നാറാത്ത് പഞ്ചായത്തിൽ നിന്നും 4 മണിക്ക് രാമന്തളി പഞ്ചായത്തിലെ പ്രതിനിധികളും പങ്കെടുക്കും. മുഖാമുഖ വർത്തമാനം വിജയിപ്പിക്കാൻ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറികെ.ടി.സഹദുള്ളയും ആഹ്വാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229269/muslim-league-face-to-face-news-from-tomorrow)