---
title: "സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Organized free eye examination camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229267/organized-free-eye-examination-camp"
published_at: "2024-08-18T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c203bfec2b7_Untitled-2-web.jpg"
keywords: []
---

# സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **മുയ്യം: **മുയ്യം പൊതുജന വായനശാല & ഗ്രന്ഥാലയം, കൈരളി കലാകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ നേത്രജ്യോതി കണ്ണാശുപത്രിയുമായി ചേർന്ന് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കൈരളി കലാകേന്ദ്രത്തിൽ വച്ചു നടന്ന പരിപാടി കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി എം സീന ഉദ്ഘാടനം ചെയ്തു.

## Article Content

**മുയ്യം: **മുയ്യം പൊതുജന വായനശാല & ഗ്രന്ഥാലയം, കൈരളി കലാകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ നേത്രജ്യോതി കണ്ണാശുപത്രിയുമായി ചേർന്ന് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കൈരളി കലാകേന്ദ്രത്തിൽ വച്ചു നടന്ന പരിപാടി കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി എം സീന ഉദ്ഘാടനം ചെയ്തു.

പി സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി പി പ്രസന്ന ടീച്ചർ, പി വിനോദ്, ഡോ. ക്രിസ് ഡിസൂസ, അനഘ് എന്നിവർ സംസാരിച്ചു. പി അനീഷ് സ്വാഗതം പറഞ്ഞ പരിപാടിക്ക്‌ സി രമേശൻ നന്ദി പറഞ്ഞു. നൂറിലധികം രോഗികളാണ് പരിശോധനക്ക് എത്തിയത്. കണ്ണട ആവശ്യമുള്ളവർക്ക് കുറഞ്ഞ നിരക്കിൽ കണ്ണട ലഭ്യമാക്കുകയും തിമിരശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് കുറഞ്ഞ നിരക്കിൽ തുടർചികിത്സ ഉറപ്പുവരുത്താനും ക്യാമ്പ് സഹായിച്ചു. രാവിലെ 9 മണിക്ക് തുടങ്ങിയ പരിശോധന ഉച്ചക്ക് രണ്ടുമണിയോടെ അവസാനിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229267/organized-free-eye-examination-camp)