---
title: "ഒരു ദിവസത്തെ നടവരവ് വയനാടിനായി നൽകി കണ്ണൂരിലെ മൃദംഗശൈലേശ്വരി ക്ഷേത്രം"
english_title: "Mridangashaileshwari Temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229250/mridangashaileshwari-temple"
published_at: "2024-08-18T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1e5237c4f8_Untitled-2-web.jpg"
keywords: []
---

# ഒരു ദിവസത്തെ നടവരവ് വയനാടിനായി നൽകി കണ്ണൂരിലെ മൃദംഗശൈലേശ്വരി ക്ഷേത്രം

> **Lead Summary:** **കണ്ണൂർ : **വയനാട്ട് ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്കായി ഡിവൈഎഫ്ഐയുടെ വീട് നിർമാണ പദ്ധതിയിൽ കണ്ണൂരിലെ മൃദംഗശൈലേശ്വരിക്ഷേത്രവും പങ്കാളിയായി. ഒരു ദിവസത്തെ നടവരവാണ് ക്ഷേത്രം മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന് കൈമാറിയത്.

## Article Content

**കണ്ണൂർ : **വയനാട്ട് ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്കായി ഡിവൈഎഫ്ഐയുടെ വീട് നിർമാണ പദ്ധതിയിൽ കണ്ണൂരിലെ മൃദംഗശൈലേശ്വരിക്ഷേത്രവും പങ്കാളിയായി. ഒരു ദിവസത്തെ നടവരവാണ് ക്ഷേത്രം മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന് കൈമാറിയത്.

ചടങ്ങിൽ പേരാവൂർ ബ്ലോക്ക് ഭാരവാഹികളായ രഗിലാഷ് കെ, ശ്രീജിത്ത് കെ, അമൽഎം.എസ്, നിഗിലേഷ് പി, സജിൻ പി വി, ജിഗേഷ് പി അമ്പലം ട്രസ്റ്റി ബോർഡ് ചെയർമാൻ മനോഹരൻ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു,ഗോപാലൻ തുടങ്ങിയ വരും പങ്കെടുത്തു. കണ്ണൂർ ജില്ലയിലെ അതിപുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം.

വീരപഴശ്ശിയുടെ കുടുംബ ക്ഷേത്രമായി അറിയപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിൻ്റെ സാംസ്കാരിക പൈതൃക ശേഷിപ്പുകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കഥകളിയുൾപ്പടെയുള്ള കേരളീയ കലകളുടെ ആവിർഭാവത്തിനും വളർച്ചയ്ക്കും ഇടം നൽകിയ ക്ഷേത്രമെന്ന ഖ്യാതിയും ഈ ആരാധനാലായത്തിനുണ്ട്. 2016 ൽ തുടങ്ങിയ ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾ ഇപ്പോൾ എൽഡിഎഫ് സർക്കാരിൻ്റെ പൈതൃക ടൂറിസം പദ്ധതിയിലുൾപ്പെടുത്തി മുന്നേറുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229250/mridangashaileshwari-temple)