---
title: "മികച്ച ജൂനിയർ റെഡ്ക്രോസ്സ്അധ്യാപകനുള്ള അവാർഡ് നേടിയ  മുഹമ്മദ്‌ കീത്തേടത്തിനെ അനുമോദിച്ചു "
english_title: "Muhammed Keethedath was felicitated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229200/muhammed-keethedath-was-felicitated"
published_at: "2024-08-18T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1b2749a828_news-card.jpg"
keywords: []
---

# മികച്ച ജൂനിയർ റെഡ്ക്രോസ്സ്അധ്യാപകനുള്ള അവാർഡ് നേടിയ  മുഹമ്മദ്‌ കീത്തേടത്തിനെ അനുമോദിച്ചു 

> **Lead Summary:** **തളിപ്പറമ്പ് :** സംസ്ഥാനത്തെ മികച്ച ജൂനിയർ റെഡ്ക്രോസ്സ്അധ്യാപകനുള്ള അവാർഡ് നേടിയ മുഹമ്മദ്‌ കീത്തേടത്ത് മാഷിന് മുത്തേടത്ത് എച്ച് എസ് എസ്, ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ Dr. എ ദേവിക ടീച്ചറുടെ അധ്യക്ഷതയിൽ JRC കണ്ണൂർ ജില്ലാപ്രഡിഡന്റ് എൻ ടി സുധീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ് :** സംസ്ഥാനത്തെ മികച്ച ജൂനിയർ റെഡ്ക്രോസ്സ്അധ്യാപകനുള്ള അവാർഡ് നേടിയ മുഹമ്മദ്‌ കീത്തേടത്ത് മാഷിന് മുത്തേടത്ത് എച്ച് എസ് എസ്, ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ Dr. എ ദേവിക ടീച്ചറുടെ അധ്യക്ഷതയിൽ JRC കണ്ണൂർ ജില്ലാപ്രഡിഡന്റ് എൻ ടി സുധീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഉപഹാരം സമർപ്പണം നടത്തി. സ്കൂൾ മാനേജർ അഡ്വ. വിനോദ് രാഘവൻ ആശംസ അർപ്പിച്ചു സംസാരിച്ചു. ഡെപ്യൂട്ടി HM പി ശ്രീജ ടീച്ചർ,പി ടി എ പ്രസിഡണ്ട്‌ ടി വി വിനോദ്, JRCസബ്ജില്ല കോർഡിനേറ്റർ കെ നിസാർ, സ്റ്റാഫ്‌ സെക്രട്ടറി പി, കെ രത്‌നാകരൻ മാസ്റ്റർ , JRC കൗൺസിലർമാരായ , സി രജനി, കെ ഷീബ എന്നിവർ പ്രസംഗിച്ചു.പുരസ്‌കാരജേതാവ് മുഹമ്മദ്‌ കീത്തേടത്ത് മറുമൊഴി ഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229200/muhammed-keethedath-was-felicitated)