---
title: "50 ലക്ഷം രൂപ മാനനഷ്ടം ആവശ്യപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിനെതിരെ വക്കീൽ നോട്ടീസ്"
english_title: "case against asianet news"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22915/case-against-asianet-news"
published_at: "2022-01-27T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f25adae6fdd_3aa17b7e-fcd1-4bd4-87d5-96e26ced7c49.jpg"
keywords: []
---

# 50 ലക്ഷം രൂപ മാനനഷ്ടം ആവശ്യപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിനെതിരെ വക്കീൽ നോട്ടീസ്

> **Lead Summary:** **കണ്ണൂർ: **അൻപതു ലക്ഷം രൂപ മാനനഷ്ടം ആവശ്യപ്പെട്ട് ഏഷ്യാനെറ്റ്‌ ന്യൂസിനെതിരെ വക്കീൽ നോട്ടീസ്. ജയ്‌ഹിന്ദ്‌ ടി വി കണ്ണൂർ ബ്യൂറോയിലെ ക്യാമറ അസിസ്റ്റന്റ് മനേഷ് കൊറ്റാളിയാണ് ഏഷ്യാനെറ്റ്‌ ചീഫ് എഡിറ്റർ മനോജ്‌ കെ ദാസ്, എഡിറ്റർ ഇൻ ചാർജ് സിന്ധു സൂര്യകുമാർ, കണ്ണൂർ റിപ്പോർട്ടർ നൗഫൽ എന്നിവരെ എതിർ കക്ഷികളാക്കി വക്കീൽ നോട്ടീസ് അയച്ചത്.

## Article Content

**കണ്ണൂർ: **അൻപതു ലക്ഷം രൂപ മാനനഷ്ടം ആവശ്യപ്പെട്ട് ഏഷ്യാനെറ്റ്‌ ന്യൂസിനെതിരെ വക്കീൽ നോട്ടീസ്. ജയ്‌ഹിന്ദ്‌ ടി വി കണ്ണൂർ ബ്യൂറോയിലെ ക്യാമറ അസിസ്റ്റന്റ് മനേഷ് കൊറ്റാളിയാണ് ഏഷ്യാനെറ്റ്‌ ചീഫ് എഡിറ്റർ മനോജ്‌ കെ ദാസ്, എഡിറ്റർ ഇൻ ചാർജ് സിന്ധു സൂര്യകുമാർ, കണ്ണൂർ റിപ്പോർട്ടർ നൗഫൽ എന്നിവരെ എതിർ കക്ഷികളാക്കി വക്കീൽ നോട്ടീസ് അയച്ചത്.

സിൽവർ ലൈൻ വിശദീകരണ യോഗത്തിലേക്ക് പ്രതിക്ഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ദൃശ്യങ്ങൾ പകർത്തിയ മനേഷിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാൽ മനേഷിനെ റിമാൻഡ് ചെയ്തെന്നായിരുന്നു ഏഷ്യാനെറ്റ്‌ വാർത്ത നൽകിയത്.

ഈ വാർത്ത തനിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും ഏഴു ദിവസത്തിനകം വാർത്ത പിൻവലിച്ച് ഏഷ്യാനെറ്റ്‌ നിരുപധികം മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ. ലിഷ ദീപക് മുഖേന ആണ് നോട്ടീസ് നൽകിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22915/case-against-asianet-news)