---
title: "പഴയങ്ങാടി റെയിൽവേ അടിപ്പാത യാഥാർത്ഥ്യമാകുന്നു, 8 ലക്ഷം രൂപ അനുവദിച്ചു"
english_title: "Pazhyangadi railway underpass"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229047/pazhyangadi-railway-underpass"
published_at: "2024-08-17T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c09d8de09e9_Untitled-2-web.jpg"
keywords: []
---

# പഴയങ്ങാടി റെയിൽവേ അടിപ്പാത യാഥാർത്ഥ്യമാകുന്നു, 8 ലക്ഷം രൂപ അനുവദിച്ചു

> **Lead Summary:** കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ പഴയങ്ങാടി റെയിൽവേ അടിപ്പാത യാഥാ‍ർത്ഥ്യമാകുന്നു. പദ്ധതിരേഖ തയ്യാറാക്കാൻ സംസ്ഥാന സ‍ർക്കാർ 8 ലക്ഷം രൂപ റെയിൽവേയ്ക്ക് അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

## Article Content

കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ പഴയങ്ങാടി റെയിൽവേ അടിപ്പാത യാഥാ‍ർത്ഥ്യമാകുന്നു. പദ്ധതിരേഖ തയ്യാറാക്കാൻ സംസ്ഥാന സ‍ർക്കാർ 8 ലക്ഷം രൂപ റെയിൽവേയ്ക്ക് അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

സംസ്ഥാന ബജറ്റിൽ അടിപ്പാതയ്ക്കായി 6 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ജനങ്ങളുടെ പ്രധാന ആവശ്യം പരിഗണിച്ച് അടിപ്പാത വേഗത്തിൽ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229047/pazhyangadi-railway-underpass)