---
title: "ജില്ലയിലെ മികച്ച യുവ കർഷക പുരസ്കാര ജേതാവിനെ സ്വതന്ത്ര കർഷക സംഘം അനുമോദിച്ചു"
english_title: "felicitated the best young farmer award winner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229045/felicitated-the-best-young-farmer-award-winner"
published_at: "2024-08-17T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c09bbb21db2_news-card.jpg"
keywords: []
---

# ജില്ലയിലെ മികച്ച യുവ കർഷക പുരസ്കാര ജേതാവിനെ സ്വതന്ത്ര കർഷക സംഘം അനുമോദിച്ചു

> **Lead Summary:** **കണ്ണൂർ: **കേരളസർക്കാരിൻറെ ജില്ലയിലെ 2024 ലെ മികച്ചയുവകർഷകക്കുള്ള പുരസ്കാരം നേടിയ അഴീക്കോട് ചെമ്മരശ്ശേരി പാറയിലെ സി. ഷംനയെ സ്വതന്ത്ര കർഷകസംഘം കണ്ണൂർ ജില്ലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ.അഹമ്മദ് മാണിയൂരിൻ്റെ നേതൃത്വത്തിൽ ഷംനയുടെ വീട്ടിലെത്തിയാണ് സ്വതന്ത്രകർഷക സംഘം ജില്ലാ നേതാക്കൾ ഷംനയെ അനുമോദിച്ചത്.

## Article Content

**കണ്ണൂർ: **കേരളസർക്കാരിൻറെ ജില്ലയിലെ 2024 ലെ മികച്ചയുവകർഷകക്കുള്ള പുരസ്കാരം നേടിയ അഴീക്കോട് ചെമ്മരശ്ശേരി പാറയിലെ സി. ഷംനയെ സ്വതന്ത്ര കർഷകസംഘം കണ്ണൂർ ജില്ലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ.അഹമ്മദ് മാണിയൂരിൻ്റെ നേതൃത്വത്തിൽ ഷംനയുടെ വീട്ടിലെത്തിയാണ് സ്വതന്ത്രകർഷക സംഘം ജില്ലാ നേതാക്കൾ ഷംനയെ അനുമോദിച്ചത്.

ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡണ്ട് അഡ്വ.അഹമ്മദ് മാണിയൂർ ഷംനക്ക് കൈമാറി. ജില്ലാ ജനറൽ സെക്രട്ടറി പി പി മഹമൂദ്, സെക്രട്ടറി നസീർ ചാലാട്, അഴീക്കോട് നിയോജക മണ്ഡലം പ്രസിഡണ്ട് ഹാരിസ് പൂതപ്പാറ,ജനറൽസെക്രട്ടറിസിദ്ദീഖ് പുന്നക്കൽ, ജലാലുദ്ദീൻ അറഫാത്ത് , കെ.കെ.മുസ്തഫ മുണ്ടേരി,എ പി യാസിർ തുടങ്ങിയവർ പങ്കെടുത്തു.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229045/felicitated-the-best-young-farmer-award-winner)