---
title: "ആർഎസ്എസ് മുക്ത ഭാരതം പണിയുന്നതിന് മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നിൽക്കണം: നൗഷാദ് മംഗലശ്ശേരി"
english_title: "sdpi vehicle raly inaugurated by noushad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22902/sdpi-vehicle-raly-inaugurated-by-noushad"
published_at: "2022-01-27T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f249435c59c_0c275587-bc29-4f49-bd8c-94e95f3b3fa4.jpg"
keywords: []
---

# ആർഎസ്എസ് മുക്ത ഭാരതം പണിയുന്നതിന് മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നിൽക്കണം: നൗഷാദ് മംഗലശ്ശേരി

> **Lead Summary:** **തളിപ്പറമ്പ: **ആർഎസ്എസ് മുക്ത ഭാരതം പണിയുന്നതിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നിൽക്കണം എന്ന് SDTU സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **ആർഎസ്എസ് മുക്ത ഭാരതം പണിയുന്നതിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നിൽക്കണം എന്ന് SDTU സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി പറഞ്ഞു.

മതേതരത്വം ആണ് ഇന്ത്യ ഭീകരതയാണ് ആർഎസ്എസ് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് SDPI തളിപ്പറമ്പ മണ്ഡലം പ്രസിഡണ്ട് ഇഖ്ബാൽ തിരുവട്ടൂർ നയിക്കുന്ന വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തളിപ്പറമ്പ് മാർക്കറ്റിൽ നിന്ന് ആരംഭിച്ച ജാഥ മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ പര്യടനം നടത്തും പരിപാടിയിൽ മണ്ഡലം സെക്രട്ടറി മുഹമ്മദലി കുപ്പം, മുൻസിപ്പൽ പ്രസിഡന്റ് ഇർഷാദ്, മുനിസിപ്പൽ സെക്രട്ടറി ഷെഫീഖ് കുപ്പം, തളിപ്പറമ്പ് ബ്രാഞ്ച് പ്രസിഡന്റ് ഫൈസൽ, സെക്രട്ടറി വാഹിദ്, ജാഫർ, അൻസാർ, അനസ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22902/sdpi-vehicle-raly-inaugurated-by-noushad)