---
title: "ടിക്കറ്റെടുക്കാം, സിനിമ കാണാം, പൈസ വയനാടിന്; വ്യത്യസ്തമായൊരു ഫണ്ട് കളക്ഷനുമായി യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി"
english_title: "Youth Congress Thaliparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229019/youth-congress-thaliparamb"
published_at: "2024-08-17T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c07f45c7cf0_Untitled-2-web.jpg"
keywords: []
---

# ടിക്കറ്റെടുക്കാം, സിനിമ കാണാം, പൈസ വയനാടിന്; വ്യത്യസ്തമായൊരു ഫണ്ട് കളക്ഷനുമായി യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി

> **Lead Summary:** **തളിപ്പറമ്പ്:** ടിക്കറ്റെടുക്കാം സിനിമ കാണാം പൈസ വയനാടിന് വ്യത്യസ്തമായൊരു ഫണ്ട് കളക്ഷനുമായി യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച മുപ്പത് വീടുകൾ, മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കും, അമ്പത് വീടുകളിലേക്കുള്ള സാധന സാമഗ്രികൾ ഏറ്റെടുത്തത് തുടങ്ങിയ ഫണ്ടിലേക്കുള്ള സാമ്പത്തികം സ്വരൂപിക്കുന്നതിനായി യൂത്ത് കോൺഗ്രസ്സ് പുതിയ മാർഗ്ഗത്തിലേക്ക്.

## Article Content

**തളിപ്പറമ്പ്:** ടിക്കറ്റെടുക്കാം സിനിമ കാണാം പൈസ വയനാടിന് വ്യത്യസ്തമായൊരു ഫണ്ട് കളക്ഷനുമായി യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച മുപ്പത് വീടുകൾ, മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കും, അമ്പത് വീടുകളിലേക്കുള്ള സാധന സാമഗ്രികൾ ഏറ്റെടുത്തത് തുടങ്ങിയ ഫണ്ടിലേക്കുള്ള സാമ്പത്തികം സ്വരൂപിക്കുന്നതിനായി യൂത്ത് കോൺഗ്രസ്സ് പുതിയ മാർഗ്ഗത്തിലേക്ക്.

തളിപ്പറമ്പ് ക്ലാസ്സിക് സിനിമ തിയേറ്ററുമായി കൈകോർത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായകനായി അഭിനയിച്ച നുണക്കുഴി സിനിമ പ്രദർശിപ്പിക്കുന്നു. സിനിമ കാണാൻ വരുന്നവരിൽ നിന്നും ലഭിക്കുന്ന ടിക്കറ്റിന്റെ മുഴുവൻ തുകയും സമാഹരിച്ച് സംസ്ഥാന കമ്മിറ്റിക്ക് കൈമാറും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229019/youth-congress-thaliparamb)