---
title: "മുക്കുന്ന് റോഡിൽ  ദിശാസൂചക ബോർഡും അപായ സൂചന ബോർഡും സ്ഥാപിക്കണം:മുസ്‌ലിം യൂത്ത് ലീഗ്"
english_title: "Mukkunn Road "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228969/mukkunn-road"
published_at: "2024-08-17T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c05d2c45cdf_news-card.jpg"
keywords: []
---

# മുക്കുന്ന് റോഡിൽ  ദിശാസൂചക ബോർഡും അപായ സൂചന ബോർഡും സ്ഥാപിക്കണം:മുസ്‌ലിം യൂത്ത് ലീഗ്

> **Lead Summary:** മുക്കുന്ന് റോഡിലേക്കുള്ള പുതിയ പ്രവേശന മാർഗം തിരിച്ചറിയുന്നതിനുള്ള ദിശാസൂചക ബോർഡും അപായ സൂചന ബോർഡും സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പാത വികസന കരാർ കമ്പനിയായ മേഘ എഞ്ചിനീയേഴ്സിന് നിവേദനം നൽകി.

## Article Content

മുക്കുന്ന് റോഡിലേക്കുള്ള പുതിയ പ്രവേശന മാർഗം തിരിച്ചറിയുന്നതിനുള്ള ദിശാസൂചക ബോർഡും അപായ സൂചന ബോർഡും സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പാത വികസന കരാർ കമ്പനിയായ മേഘ എഞ്ചിനീയേഴ്സിന് നിവേദനം നൽകി.

നിവേദനത്തിന്റെ പൂർണ്ണ രൂപം ചുവടെ:

നോർത്ത് കുപ്പം - മുക്കുന്ന് - ചുടലയിലേക്കുള്ള റോഡ് തുടങ്ങുന്ന ഭാഗം ദേശീയപാത വികസനത്തിന്റെ ഭാഗമായി അടച്ച് പകരം ബദൽ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണല്ലോ.ഈ റോഡിലേക്കുള്ള പ്രവേശന കവാടം വാഹന യാത്രക്കാർക്ക് എളുപ്പത്തിൽ കാണാൻ പറ്റാത്തവിധമാണ് നിർമ്മിച്ചിട്ടുള്ളത്.രാവിലെയും വൈകുന്നേരങ്ങളിലും പ്രത്യേകിച്ച് ദേശീയ പാതയിൽകൂടി നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്.ഇതിനിടയിൽ ബദൽ റോഡ് ശ്രദ്ധിക്കാതെ വാഹനങ്ങൾ പെട്ടെന്ന് ഇവിടേക്ക് പ്രവേശിച്ചാൽ ഏറെ അപകട സാധ്യതയുണ്ട്.ആയതിനാൽ ഇവിടെ ദിശാസൂചക ബോർഡും അപായ സൂചന ബോർഡും സ്ഥാപിക്കണമെന്ന് നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗ് ഈ നിവേദനത്തിലൂടെ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228969/mukkunn-road)