---
title: "ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ്; ഇനി കേരളം മുഴുവൻ ഓടാം"
english_title: "permit for auto rickshaws"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228957/permit-for-auto-rickshaws"
published_at: "2024-08-17T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c052b2ba6ef_Untitled-2-web.jpg"
keywords: []
---

# ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ്; ഇനി കേരളം മുഴുവൻ ഓടാം

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ്. കേരളം മുഴുവൻ സർവീസ് നടത്താനുള്ള പെർമിറ്റ് അനുവദിക്കുമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകൾ തള്ളിയാണ് സിഐടിയുവിന്റ ആവശ്യപ്രകാരം ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് അനുവദിച്ചിരുന്നത്.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ്. കേരളം മുഴുവൻ സർവീസ് നടത്താനുള്ള പെർമിറ്റ് അനുവദിക്കുമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകൾ തള്ളിയാണ് സിഐടിയുവിന്റ ആവശ്യപ്രകാരം ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് അനുവദിച്ചിരുന്നത്.

എന്നാൽ പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് സിഐടിയു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. ദീർഘദൂര യാത്രക്ക് ഡിസൈൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോറിക്ഷ, സീൽറ്റ് ബെൽറ്റ് ഉള്‍പ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകള്‍ സംസ്ഥാനത്ത് വരുകയാണ്. റോഡുകളിൽ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228957/permit-for-auto-rickshaws)