---
title: "ആന്തൂർ നഗരസഭ ബഡ്സ് വാരാചരണ പരിപാടികൾക്ക് സമാപനമായി"
english_title: "buds day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228884/buds-day"
published_at: "2024-08-17T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c01dddc39e1_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ ബഡ്സ് വാരാചരണ പരിപാടികൾക്ക് സമാപനമായി

> **Lead Summary:** **ധർമ്മശാല: **ആന്തൂർ നഗരസഭ ബഡ്സ് വാരാചരണ പരിപാടികൾക്ക് ഇന്ന് പരി സമാപ്തി. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, കൌൺസിലർ മാർ, മുനിസിപ്പൽ ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ എല്ലാവരും ചേർന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെ ഈ വർഷത്തെ ബഡ്സ് വാരാചരണം സമാപിച്ചു.

## Article Content

**ധർമ്മശാല: **ആന്തൂർ നഗരസഭ ബഡ്സ് വാരാചരണ പരിപാടികൾക്ക് ഇന്ന് പരി സമാപ്തി. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, കൌൺസിലർ മാർ, മുനിസിപ്പൽ ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ എല്ലാവരും ചേർന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെ ഈ വർഷത്തെ ബഡ്സ് വാരാചരണം സമാപിച്ചു.

സമപനപരിപാടികൾ വൈസ് ചെയർപേർസൺ വി സതീദേവി ഉൽഘാടനം ചെയ്തു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ എം ആമിന ടീച്ചർ, ഓമനാ മുരളീധരൻ, വാർഡ് കൌൺസിലർ സി ബാലകൃഷ്ണൻ, പ്രിൻസിപ്പാൾ കെ സി പ്രഭാവതി, സിഡിഎസ് ചെയർപേർസൺ കെ പി ശ്യാമള എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228884/buds-day)