---
title: "ടൈൽ പാകി നവീകരിച്ച കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള നടപ്പാത ഉദ്ഘാടനം ചെയ്തു"
english_title: "walkway inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228828/walkway-inaugurated"
published_at: "2024-08-16T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf6f08a913e_news-card.jpg"
keywords: []
---

# ടൈൽ പാകി നവീകരിച്ച കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള നടപ്പാത ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ധർമ്മശാല: ** ആന്തൂർ നഗര സഭ ടൈൽ പാകി നവീകരിച്ച നഗരസഭ ആസ്ഥാനത്തുനിന്ന് തുടങ്ങി കേന്ദ്രീവിദ്യാലയത്തിലേക്കുള്ള നടപ്പാതപ്രവർത്തനം പൂർത്തീകരിച്ചതിന്റെ ഉൽഘാടനം വൈസ് ചെയർപേർസൺ വി സതീദേവിയുടെ അദ്ധ്യക്ഷതയിൽ ചെയർമാൻ പി മുകുന്ദൻ ഉൽഘാടനം ചെയ്തു.

## Article Content

**ധർമ്മശാല: ** ആന്തൂർ നഗര സഭ ടൈൽ പാകി നവീകരിച്ച നഗരസഭ ആസ്ഥാനത്തുനിന്ന് തുടങ്ങി കേന്ദ്രീവിദ്യാലയത്തിലേക്കുള്ള നടപ്പാതപ്രവർത്തനം പൂർത്തീകരിച്ചതിന്റെ ഉൽഘാടനം വൈസ് ചെയർപേർസൺ വി സതീദേവിയുടെ അദ്ധ്യക്ഷതയിൽ ചെയർമാൻ പി മുകുന്ദൻ ഉൽഘാടനം ചെയ്തു.

ഉത്ഘാടനപരിപാടിയിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ വി പ്രേമരാജൻ, എം ആമിന ടീച്ചർ, ഓമന മുരളീധരൻ, സെക്രട്ടറി പി എൻ അനീഷ്, സുപ്രണ്ട് ടി മധു, കേന്ദ്രീയ വിദ്ധ്യാലയ പ്രിൻസിപ്പാൾ കെ വി തോമസ് തുടങ്ങിയവർ സംസാരിച്ചു. നഗരസഭ ഉദ്യോഗസ്ഥർ, വിദ്യാലയം അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228828/walkway-inaugurated)