---
title: "കെ റെയിൽ: പയ്യന്നൂരിൽ മാത്രം പൊളിക്കേണ്ടി വരുന്നത് 30 വീടുകൾ, പ്രതിഷേധം ശക്തം"
english_title: "k rayil, payyannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22872/k-rayil-payyannur"
published_at: "2022-01-27T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f23289c0874_0c275587-bc29-4f49-bd8c-94e95f3b3fa4.jpg"
keywords: []
---

# കെ റെയിൽ: പയ്യന്നൂരിൽ മാത്രം പൊളിക്കേണ്ടി വരുന്നത് 30 വീടുകൾ, പ്രതിഷേധം ശക്തം

> **Lead Summary:** **പയ്യന്നൂർ: **സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ കണ്ണൂരിൽ പ്രതിഷേധം തുടരുന്നു. പൊലീസ് സംരക്ഷണത്തിൽ നടക്കുന്ന സാമൂഹിക ആഘാത സര്‍വെയില്‍ പല കുടുംബങ്ങളും ഉദ്യോഗസ്ഥരെ ആശങ്കകള്‍ അറിയിച്ചു.

## Article Content

**പയ്യന്നൂർ: **സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ കണ്ണൂരിൽ പ്രതിഷേധം തുടരുന്നു. പൊലീസ് സംരക്ഷണത്തിൽ നടക്കുന്ന സാമൂഹിക ആഘാത സര്‍വെയില്‍ പല കുടുംബങ്ങളും ഉദ്യോഗസ്ഥരെ ആശങ്കകള്‍ അറിയിച്ചു.

പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നതു സര്‍വെയേയും പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. ക‌ണ്ണൂര്‍ ജില്ലയിലെ 23 വില്ലേജുകളിലാണു സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായുള്ള സാമൂഹിക ആഘാത പ‌ഠനം നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ പയ്യന്നൂര്‍ മുതല്‍ ചിറയ്ക്കല്‍ വരെയുള്ള 11 വില്ലേജുകളില്‍ സ‌ര്‍വേ നടത്തും. പയ്യന്നൂരില്‍ മാത്രം 30 വീടുകളാണു പൊളിക്കേണ്ടി വരിക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22872/k-rayil-payyannur)