---
title: "സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; പൃഥ്വിരാജ് മികച്ച നടന്‍, ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും നടിമാര്‍, ചിത്രം കാതല്‍"
english_title: "State Film Awards Announced"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228688/state-film-awards-announced"
published_at: "2024-08-16T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66befc5edbe5a_Untitled-2-web.jpg"
keywords: []
---

# സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; പൃഥ്വിരാജ് മികച്ച നടന്‍, ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും നടിമാര്‍, ചിത്രം കാതല്‍

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തെരഞ്ഞെടുത്തു. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്ക്കാരം മഴവില്‍ കണ്ണിലൂടെ മലയാള സിനിമ എന്ന ഗ്രന്ഥത്തിന് കിഷോർ കുമാറിന് ലഭിച്ചു. കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍), അരുണ്‍ ചന്തു (ഗഗനചാരി) എന്നിവർ പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തെരഞ്ഞെടുത്തു. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്ക്കാരം മഴവില്‍ കണ്ണിലൂടെ മലയാള സിനിമ എന്ന ഗ്രന്ഥത്തിന് കിഷോർ കുമാറിന് ലഭിച്ചു. കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍), അരുണ്‍ ചന്തു (ഗഗനചാരി) എന്നിവർ പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.

സാംസ്ക്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. പ്രശസ്ത സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജ്യൂറിയാണ് പുരസ്ക്കാര നിർണയം നടത്തിയത്. സംവിധായകൻ പ്രിയനന്ദനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാര്‍. എഴുത്തുകാരൻ എൻ എസ് മാധവൻ, സംവിധായകൻ ലിജോ ജോസ് പെല്ലിശേരി എന്നിവർ ജ്യൂറി അംഗങ്ങളാണ്. 160 സിനിമകളാണ് പുരസ്ക്കാരത്തിനായി പരിഗണിച്ചത്. ഇതില്‍ 38 ചിത്രങ്ങളാണ് അന്തിമപട്ടികയില്‍ ഇടംപിടിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228688/state-film-awards-announced)