---
title: "തളിപ്പറമ്പ നോർത്ത് ഉപജില്ല യതീംഖാന യു. പി സ്കൂളിൽ ജെ ആർ സി യുണിറ്റ് ആരംഭിച്ചു"
english_title: "JRC Unit started"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228656/jrc-unit-started"
published_at: "2024-08-16T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66beeca5032fb_news-card.jpg"
keywords: []
---

# തളിപ്പറമ്പ നോർത്ത് ഉപജില്ല യതീംഖാന യു. പി സ്കൂളിൽ ജെ ആർ സി യുണിറ്റ് ആരംഭിച്ചു

> **Lead Summary:** തളിപ്പറമ്പ നോർത്ത് ഉപജില്ല യതീംഖാന യു. പി സ്കൂളിൽ ജെ ആർ സി യുണിറ്റ് ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഷാനി എ പി സ്വാഗതം പറഞ്ഞു.സ്കൂൾ മാനേജർ പി സിദ്ധീഖ് അധ്യക്ഷത വഹിച്ചു. ജെ ആർ സി ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം നിർവഹിച്ചു.

## Article Content

തളിപ്പറമ്പ നോർത്ത് ഉപജില്ല യതീംഖാന യു. പി സ്കൂളിൽ ജെ ആർ സി യുണിറ്റ് ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഷാനി എ പി സ്വാഗതം പറഞ്ഞു.സ്കൂൾ മാനേജർ പി സിദ്ധീഖ് അധ്യക്ഷത വഹിച്ചു. ജെ ആർ സി ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം നിർവഹിച്ചു.

നോർത്ത് ഉപജില്ല കോർഡിനേറ്റർ നിസാർ മാസ്റ്റർ, പി ടി എ ഭാരവാഹികളായ റിയാസ് കെ എസ്, റഷീദ് സോന, എൽ പി ഹെഡ്മാസ്റ്റർ മുസ്തഫ മാസ്റ്റർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. മദർ പി ടി എ അംഗങ്ങളായ സുഹ്‌റാബി, മുംതാസ് എന്നിവർ പങ്കെടുത്തു.സ്കൂൾ ജെ ആർ സി കൗൺസിലർ മുഹ്സിൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228656/jrc-unit-started)