---
title: "ബസിടിച്ച് വൈദ്യുതി തൂൺ തകർന്ന സംഭവത്തിൽ ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു"
english_title: "Thaliparam police registered a case against the driver"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228529/thaliparam-police-registered-a-case-against-the-driver"
published_at: "2024-08-15T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66be1367d33d7_Untitled-2_web.jpg"
keywords: []
---

# ബസിടിച്ച് വൈദ്യുതി തൂൺ തകർന്ന സംഭവത്തിൽ ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ് : **ബസിടിച്ച് വൈദ്യുതി തൂൺ തകർന്ന സംഭവത്തിൽ ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കെ.എൽ.59 എ എ 4541 നമ്പർ സ്വകാര്യ ബസ് ഡ്രൈവറുടെ പേരിലാണ് കേസ്.

## Article Content

**തളിപ്പറമ്പ് : **ബസിടിച്ച് വൈദ്യുതി തൂൺ തകർന്ന സംഭവത്തിൽ ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കെ.എൽ.59 എ എ 4541 നമ്പർ സ്വകാര്യ ബസ് ഡ്രൈവറുടെ പേരിലാണ് കേസ്.

ഇക്കഴിഞ്ഞ ആഗസ്റ്റ് - 10 ന് വൈകുന്നേരം 4.25 നാണ് സംഭവം. ബക്കളം ഫാത്തിമ മാതാ ചർച്ചിന് മുന്നിലെ ദേശീയപാതക്ക് സമീപത്തുള്ള പോസ്റ്റാണ് ബസിടിച്ച് തകർന്നത്. പോസ്റ്റ് നശിച്ചതിൽ കെ.എസ്.ഇ.ബിക്ക് 50,147 രൂപ നഷ്ടം വന്നതായി ധർമ്മശാല സെക്ഷൻ അസി.എഞ്ചിനീയർ പോലീസിൽ പരാതി നൽകിയ പ്രകാരമാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228529/thaliparam-police-registered-a-case-against-the-driver)