---
title: "സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മന്ന ശാഖ മുസ്‌ലിം യൂത്ത് ലീഗ് യൂണിറ്റി ഡേ ആചരിച്ചു"
english_title: "Manna Branch Muslim Youth League "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228511/manna-branch-muslim-youth-league"
published_at: "2024-08-15T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66be03b8ea75e_news-card.jpg"
keywords: []
---

# സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മന്ന ശാഖ മുസ്‌ലിം യൂത്ത് ലീഗ് യൂണിറ്റി ഡേ ആചരിച്ചു

> **Lead Summary:** **തളിപ്പറമ്പ: **ഇന്ത്യ മഹാ രാജ്യത്തിന്റെ 78 ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് മന്ന ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മന്ന യിൽ യുണിറ്റി ഡേ ആചരിച്ചു. മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ പതാക ഉയർത്തി.

## Article Content

**തളിപ്പറമ്പ: **ഇന്ത്യ മഹാ രാജ്യത്തിന്റെ 78 ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് മന്ന ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മന്ന യിൽ യുണിറ്റി ഡേ ആചരിച്ചു. മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ പതാക ഉയർത്തി.

ശാഖ പ്രസിഡന്റ്‌ സി കെ ഇസ്മായിൽ അദ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് തളിപ്പറമ്പ മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലറും, വാർഡ് മുസ്‌ലിം ലീഗ് സെക്രട്ടറിയുമായ സി മുഹമ്മദ്‌ സിറാജ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി എൻ എ സിദ്ദീഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുനീർ തടിക്കടവ്, മൻസൂർ ഈസാൻ, ആലികുഞ്ഞി കെ, സകരിയ എം. പി, റൗഫ് സി എച്ച്, ഫായിസ് സി പി, ഹംസ എം പി, മുസ്തഫ കാട്ടി, നാഫി മന്ന, അബ്ദുള്ള കാട്ടി ഖത്തർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228511/manna-branch-muslim-youth-league)