പുറത്ത് നിന്നുള്ള വൈദ്യുതി ലഭ്യതയിൽ 650 മെഗാ വാട്ടിന്റെ വരെ കുറവ് വന്നതിനെ തുടർന്ന് ബുധനാഴ്ച രാത്രി ഏഴിനും 11 മണിക്കും ഇടയിൽ സംസ്ഥാനത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വരുംദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കും. ഝാർഖണ്ഡിലെ മൈത്തോൺ താപ നിലയത്തിലെ ജനറേറ്റർ തകരാർ കാരണമാണ് വൈദ്യുതി ലഭിക്കാതിരുന്നത്.
പവർ എക്സ്‌ചേഞ്ചിൽ നിന്ന് താത്‌കാലികമായി വൈദ്യുതി വാങ്ങാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. യൂണിറ്റിന് 15 രൂപയാണ് രാത്രികാല വില. ഉയർന്ന വില ആയതിനാലാണ് വാങ്ങാതിരുന്നത്. വ്യാഴാഴ്ച സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധി ആയതിനാൽ വൈദ്യുതി ഉപയോഗം കുറയും. അതിനാൽ നിയന്ത്രണം വേണ്ടി വരില്ലെന്നാണ് വിലയിരുത്തൽ. പീക്ക് സമയമായ രാത്രി ഏഴ് മുതൽ 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറക്കണമെന്ന് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടു.
Electricity control may continue in the state