---
title: "മൊബൈൽ ഫോൺ ഷോപ്പിൽ നിന്നും ഫോൺ കവർന്ന യുവാവ് അറസ്റ്റിൽ"
english_title: "A young man was arrested for stealing a phone"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228244/a-young-man-was-arrested-for-stealing-a-phone"
published_at: "2024-08-14T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc9d498f773_Untitled-2-web.jpg"
keywords: []
---

# മൊബൈൽ ഫോൺ ഷോപ്പിൽ നിന്നും ഫോൺ കവർന്ന യുവാവ് അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ ജില്ലയുടെ മലയോര മേഖലയായ ചെറുപുഴയിലെ മൊബൈൽ ഷോപ്പിൽ ഫോൺ വാങ്ങാനെന്ന വ്യാജേന എത്തി 20,000 രൂപ വിലവരുന്ന സാംസൺ കമ്പനിയുടെ ഫോൺ കവർന്ന പ്രതിയെ കാസർഗോഡ് നിന്നും പോലീസ് പിടികൂടി. നിരവധി മോഷണ കേസിലെ പ്രതി ഇരിട്ടി കിളിയന്തറ വള്ളിത്തോട് പെരിങ്കേരി സ്വദേശി കുരുവിക്കാട്ടിൽ ഹൗസിൽ കെ.ജി.സാജു വിനെയാണ് എസ്. ഐ. രൂപാ മധുസൂദനനും സംഘവും അറസ്റ്റു ചെയ്‌തത്‌. 

## Article Content

**കണ്ണൂർ : **കണ്ണൂർ ജില്ലയുടെ മലയോര മേഖലയായ ചെറുപുഴയിലെ മൊബൈൽ ഷോപ്പിൽ ഫോൺ വാങ്ങാനെന്ന വ്യാജേന എത്തി 20,000 രൂപ വിലവരുന്ന സാംസൺ കമ്പനിയുടെ ഫോൺ കവർന്ന പ്രതിയെ കാസർഗോഡ് നിന്നും പോലീസ് പിടികൂടി. നിരവധി മോഷണ കേസിലെ പ്രതി ഇരിട്ടി കിളിയന്തറ വള്ളിത്തോട് പെരിങ്കേരി സ്വദേശി കുരുവിക്കാട്ടിൽ ഹൗസിൽ കെ.ജി.സാജു വിനെയാണ് എസ്. ഐ. രൂപാ മധുസൂദനനും സംഘവും അറസ്റ്റു ചെയ്‌തത്‌. 

ദിവസങ്ങൾ മുമ്പ് ചെറുപുഴ ടൗണിലെ ക്യുവൺമൊബെൽ ഷോപ്പിൽ നിന്നാണ് പട്ടാപ്പകൽ ഫോൺ മോഷ്ടിച്ചത്. ഷോപ്പ് ഉടമമാതമംഗലം താറ്റേരിയിലെ പി.സുജിത്തിന്റെ പരാതിയിൽ കേസെടുത്ത ചെറുപുഴ പോലീസ് അന്വേഷണത്തിനിടെ മോഷ്ടാവിന്റെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ നിന്നും കണ്ടെത്തിയിരുന്നു.

പിന്നീട് പ്രതിയെ കാസർഗോഡ് മത്സ്യ മാർക്കറ്റിൽ വെച്ച് കാസർഗോഡ്‌ടൗൺ പോലീസ് സംശയാസ്പദമായി ഇയാളെ പരിശോധിച്ചപ്പോഴാണ് കാസർഗോഡു നിന്നും മോഷ്ടിച്ച ലാപ്ടോപ്പുമായി പിടികൂടിയത്. തുടർന്ന് പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്ത് റിമാന്റു ചെയ്തിരുന്നു. ചെറുപുഴയിലെ മോഷണ കേസിൽ പ്രതിയായ ഇയാളെ ജയിലിലെത്തി ചെറുപുഴ പോലീസ് കഴിഞ്ഞ ദിവസംഅറസ്റ്റു രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228244/a-young-man-was-arrested-for-stealing-a-phone)