---
title: "കാരക്കുണ്ട് വെള്ളച്ചാട്ടത്തിലെ പരിശോധന ഫലം വന്നു, അമീബിക് ബാക്റ്റീരിയ സാന്നിധ്യം ഇല്ല"
english_title: "The test results at Karakund Falls showed no presence of amoebic bacteria"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228242/the-test-results-at-karakund-falls-showed-no-presence-of-amoebic-bacteria"
published_at: "2024-08-14T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc9c97b0fed_news-card.jpg"
keywords: []
---

# കാരക്കുണ്ട് വെള്ളച്ചാട്ടത്തിലെ പരിശോധന ഫലം വന്നു, അമീബിക് ബാക്റ്റീരിയ സാന്നിധ്യം ഇല്ല

> **Lead Summary:** **പറവൂർ: **പറവൂർ കാരക്കുണ്ട് വെള്ളച്ചാട്ടത്തിലെ പരിശോധന ഫലം വന്നു; ഇവിടുത്തെ വെള്ളത്തിൽ അമീബിക് ബാക്ടീയ സാന്നിധ്യം ഇല്ല. അമീബിക് മസ്തിഷ്‌ക്കജ്വരം ബാധിച്ച കുട്ടിയും കുടുംബവും ഇവിടെ കുളിച്ചിരുന്നു എന്ന റിപ്പോർട്ടിലാണ് കാരക്കുണ്ട് വെള്ളച്ചാട്ടത്തിലെ വെള്ളം ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനക്കായി വെള്ളം ശേഖരിച്ചിരുന്നു.

## Article Content

**പറവൂർ: **പറവൂർ കാരക്കുണ്ട് വെള്ളച്ചാട്ടത്തിലെ പരിശോധന ഫലം വന്നു; ഇവിടുത്തെ വെള്ളത്തിൽ അമീബിക് ബാക്ടീയ സാന്നിധ്യം ഇല്ല. അമീബിക് മസ്തിഷ്‌ക്കജ്വരം ബാധിച്ച കുട്ടിയും കുടുംബവും ഇവിടെ കുളിച്ചിരുന്നു എന്ന റിപ്പോർട്ടിലാണ് കാരക്കുണ്ട് വെള്ളച്ചാട്ടത്തിലെ വെള്ളം ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനക്കായി വെള്ളം ശേഖരിച്ചിരുന്നു.

ഇത് പോണ്ടിച്ചേരിയിലെ വിനായക മെഡിക്കല്‍ കോളേജിലെ ലാബിൽ പരിശോധനയ്ക്കായി കൊണ്ടുപോയിരുന്നു. ഇവിടെ നടന്ന വിദഗ്ന പരിശോധനയിലാണ് കാരക്കുണ്ട് വെള്ളച്ചാട്ടത്തിലെ വെള്ളത്തിൽ അമീബിക് ബാക്ടീരിയ സാന്നിധ്യം ഇല്ല എന്ന് കണ്ടെത്തിയത്.മണ്‍സൂണ്‍കാലങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലമാണ് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ കാരക്കുണ്ട് വെള്ളച്ചാട്ടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228242/the-test-results-at-karakund-falls-showed-no-presence-of-amoebic-bacteria)