---
title: "പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെയും പട്ടുവം കൃഷിഭവൻ്റെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷം ആഗസ്ത് 17ന് "
english_title: "Farmers Day celebration on 17th August"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228233/farmers-day-celebration-on-17th-august"
published_at: "2024-08-14T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc97764c4a5_Untitled-2-web.jpg"
keywords: []
---

# പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെയും പട്ടുവം കൃഷിഭവൻ്റെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷം ആഗസ്ത് 17ന് 

> **Lead Summary:** **തളിപ്പറമ്പ: ** പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെയും പട്ടുവം കൃഷിഭവൻ്റെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആഗസ്ത് 17 ന് ശനിയാഴ്ച ആഘോഷിക്കും. രാവിലെ 10 മണിക്ക് മുറിയാത്തോടെ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് കർഷക ദിനാഘോഷം ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ഗംഗാധരൻ ഉദ്ഘാടനം ചെയ്യും .

## Article Content

**തളിപ്പറമ്പ: ** പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെയും പട്ടുവം കൃഷിഭവൻ്റെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആഗസ്ത് 17 ന് ശനിയാഴ്ച ആഘോഷിക്കും. രാവിലെ 10 മണിക്ക് മുറിയാത്തോടെ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് കർഷക ദിനാഘോഷം ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ഗംഗാധരൻ ഉദ്ഘാടനം ചെയ്യും .

പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിക്കും. ചടങ്ങിൽ വെച്ച് കർഷകരെ ആദരിക്കലും ഉപഹാര സമർപ്പണവും നടക്കും. കാർഷിക ചർച്ചാ ക്ലാസ്സും, ആദരിക്കപ്പെടുന്ന കർഷകരുടെ അനുഭവങ്ങൾ പങ്കുവയ്ക്കലും നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228233/farmers-day-celebration-on-17th-august)