---
title: "രഞ്ജിനി തളിപ്പറമ്പിൻ്റെ ആദ്യ കവിതാ സമാഹാരം 'കനലുറങ്ങുമ്പോൾ' പ്രകാശനം ചെയ്തു"
english_title: "poem released"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228232/poem-released"
published_at: "2024-08-14T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc96b6e1b7b_news-card.jpg"
keywords: []
---

# രഞ്ജിനി തളിപ്പറമ്പിൻ്റെ ആദ്യ കവിതാ സമാഹാരം 'കനലുറങ്ങുമ്പോൾ' പ്രകാശനം ചെയ്തു

> **Lead Summary:** **കണ്ണൂർ: **രഞ്ജിനി തളിപ്പറമ്പിൻ്റെ 'കനലുറങ്ങുമ്പോൾ' എന്ന ആദ്യ കവിതാ സമാഹാരം സാഹിത്യകാരൻ എം.മുകുന്ദൻ പ്രകാശനം ചെയ്തു. കണ്ണൂരിൽ വച്ചു നടന്ന ചടങ്ങിൽ സഹപാഠിയും സുഹൃത്തുമായ രാജു പുസ്തകം ഏറ്റു വാങ്ങി.

## Article Content

**കണ്ണൂർ: **രഞ്ജിനി തളിപ്പറമ്പിൻ്റെ 'കനലുറങ്ങുമ്പോൾ' എന്ന ആദ്യ കവിതാ സമാഹാരം സാഹിത്യകാരൻ എം.മുകുന്ദൻ പ്രകാശനം ചെയ്തു. കണ്ണൂരിൽ വച്ചു നടന്ന ചടങ്ങിൽ സഹപാഠിയും സുഹൃത്തുമായ രാജു പുസ്തകം ഏറ്റു വാങ്ങി.

കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ ,സിനിമ സീരിയൽ താരങ്ങളായ കണ്ണൂർ ശ്രീലത, ഡോക്ടർ സുമിത്ര രാജൻ,എഴുത്തുകാരനും തിരകഥാകൃത്തും ഗാനരചയിതാവുമായ സുധാംശു തുടങ്ങിയവരുടെ സാനിധ്യത്തിൽ ആയിരുന്നു പുസ്തക പ്രകാശനം.കണ്ണൂർ ജില്ലയിലെ 24 എഴുത്തുകാരുടെ പുസ്തകങ്ങൾ കൂടാതെ കണ്ണൂർ ജില്ലയിലെ നിരവധി എഴുത്തുകാരുടെ കവിതകളായ 'കനവുകൾ പെയ്തിറങ്ങുമ്പോൾ'എന്ന കവിതാ സമാഹാരവും പ്രകാശനം ചെയ്തു. സൃഷ്ടിപഥം സംസ്ഥാന കോഡിനേറ്റർ എലിസബത്ത് സാമുവൽ പുസ്തക പരിചയം നടത്തി.സൃഷ്ടി പഥം ഭാരവാഹികളായ ബിന്ദു രാജീവ്,സുനിൽകുമാർ കണ്ണൂർ പ്രസിഡൻ്റ് ജയശങ്കർ മാസ്റ്റർ എന്നിലർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228232/poem-released)