---
title: "ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം: വിധിക്കെതിരെ അപ്പീൽ പോകുമെന്ന് വി എസ്"
english_title: "ummanchandi,  v s achuthanandan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22816/ummanchandi-v-s-achuthanandan"
published_at: "2022-01-26T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f16105c4fa9_646c8b62-5bdd-4109-a6b0-c22002d663fe.jpg"
keywords: []
---

# ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം: വിധിക്കെതിരെ അപ്പീൽ പോകുമെന്ന് വി എസ്

> **Lead Summary:** **തിരുവനന്തപുരം: **മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായ സബ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍.

## Article Content

**തിരുവനന്തപുരം: **മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായ സബ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍.

കോടതി വ്യവഹാരങ്ങളില്‍ നീതി എപ്പോഴും കീഴ്‌കോടതിയില്‍ നിന്നും കിട്ടിക്കൊള്ളണമെന്നില്ല എന്നത് മുന്‍കാല നിയമപോരാട്ടങ്ങളില്‍ പലതിലും കണ്ടതാണ്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഉമ്മന്‍ ചാണ്ടിക്ക് അപകീര്‍ത്തികരമായി തോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നല്‍ ആണെന്നും വി എസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22816/ummanchandi-v-s-achuthanandan)