---
title: "പഴയ ഹിറ്റ് സിനിമകൾ തിരിച്ചു വരുന്നു; റീറിലീസിന് തയ്യാറാവുന്നത് നിരവധി മലയാള സിനിമകൾ"
english_title: "Many Malayalam movies are ready for rerelease"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228049/many-malayalam-movies-are-ready-for-rerelease"
published_at: "2024-08-13T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പഴയ ഹിറ്റ് സിനിമകൾ തിരിച്ചു വരുന്നു; റീറിലീസിന് തയ്യാറാവുന്നത് നിരവധി മലയാള സിനിമകൾ

> **Lead Summary:** പഴയകാല സൂപ്പർ ഹിറ്റ് സിനിമകൾ ഇനി മൾട്ടിപ്ലെക്സ് സ്‌ക്രീനുകളിൽ എത്തും. പഴയ ഫിലിമുകളിൽനിന്ന് സിനിമകൾ പകർത്തി ഫോർ കെ ദൃശ്യമികവിലേക്ക് മാറ്റിയെടുക്കുന്ന റീമാസ്റ്ററിങ് പ്രക്രിയ വഴി ഏതാനും സിനിമകൾ റീറിലീസിന് തയ്യാറെടുക്കുകയാണ്. റീമാസ്റ്ററിങിലൂടെ ചില പഴയ സിനിമകളുടെ ഒടിടി റിലീസ് നടന്നിരുന്നെങ്കിലും തീയേറ്റർ പ്രദർശനത്തിന് ആദ്യം എത്തിയത് മോഹൻലാലിന്റെ 'സ്പടികം' ആയിരുന്നു.ഫോർ കെ ദൃശ്യമികവും അറ്റ്‌മോസ്, സെവൻ പോയിന്റ് വൺ തുടങ്ങിയ ആധുനീക ശബ്ദമികവും സമന്വയിപ്പിച്ച് 'സ്പടികം' മുൾട്ടിപ്ളെക്സുകളിൽ പ്രദർശനത്തിനെത്തിയപ്പോൾ മലയാളികൾ ഇരുകൈ നീട്ടി സ്വീകരിക്കുകയായിരുന്നു.

## Article Content

പഴയകാല സൂപ്പർ ഹിറ്റ് സിനിമകൾ ഇനി മൾട്ടിപ്ലെക്സ് സ്‌ക്രീനുകളിൽ എത്തും. പഴയ ഫിലിമുകളിൽനിന്ന് സിനിമകൾ പകർത്തി ഫോർ കെ ദൃശ്യമികവിലേക്ക് മാറ്റിയെടുക്കുന്ന റീമാസ്റ്ററിങ് പ്രക്രിയ വഴി ഏതാനും സിനിമകൾ റീറിലീസിന് തയ്യാറെടുക്കുകയാണ്. റീമാസ്റ്ററിങിലൂടെ ചില പഴയ സിനിമകളുടെ ഒടിടി റിലീസ് നടന്നിരുന്നെങ്കിലും തീയേറ്റർ പ്രദർശനത്തിന് ആദ്യം എത്തിയത് മോഹൻലാലിന്റെ 'സ്പടികം' ആയിരുന്നു.ഫോർ കെ ദൃശ്യമികവും അറ്റ്‌മോസ്, സെവൻ പോയിന്റ് വൺ തുടങ്ങിയ ആധുനീക ശബ്ദമികവും സമന്വയിപ്പിച്ച് 'സ്പടികം' മുൾട്ടിപ്ളെക്സുകളിൽ പ്രദർശനത്തിനെത്തിയപ്പോൾ മലയാളികൾ ഇരുകൈ നീട്ടി സ്വീകരിക്കുകയായിരുന്നു.

രണ്ട് ആഴ്ചകൾക്ക് മുൻപ് റീറിലീസ് ചെയ്ത 'ദേവദൂതന്' തിയേറ്ററുകളിൽ കിട്ടിയ പ്രതികരണം വിതരണക്കാരെപോലും ഞെട്ടിച്ചിരിക്കുകയാണ്. ആദ്യവാരം പല പ്രദർശനശാലകളിലും 'ദേവദൂതൻ' ഹൗസ് ഫുൾ ആയിരുന്നു. ഓഗസ്റ്റ് 17 ന് 'മണിച്ചിത്രതാഴ്' തിയേറ്ററുകളിൽ എത്തും. മണിച്ചിത്രത്താഴ്' വിജയം കൈവരിക്കുകയാണെങ്കിൽ പിനീടങ്ങോട്ട് പഴയ സിനിമകളുടെ കൂട്ട റീറിലീസ് തന്നെ പ്രതീക്ഷിക്കാം. കോടികൾ ചിലവഴിച്ച് പുറത്തിറങ്ങുന്ന പുതിയ മലയാള സിനിമകൾക്ക് സിനിമയുടെ പബ്ലിസിറ്റിയ്ക്ക് ചിലവഴിച്ച പണം പോലും തിയേറ്ററുകളിൽ നിന്നും നേടാൻ കഴിയാതിരിക്കുമ്പോൾ വളരെ ചെറിയ തുകയ്ക്ക് റീമാസ്റ്ററിങ് വഴി തിയേറ്ററുകളിൽ എത്തിക്കാൻ കഴിയുന്ന പഴയ ഹിറ്റുകൾക്ക് ലാഭം ഉറപ്പാക്കാൻ കഴിയുമെന്നാണ് സ്പടികവും, ദേവദൂതനും കാണിച്ചു തന്നത്.

കാക്കകുയിൽ, വല്യേട്ടൻ, തേന്മാവിൻ കൊമ്പത്ത് തുടങ്ങിയ സിനിമകളുടെ റീറിലീസ് താമസിയാതെ ഉണ്ടാകും. റീറിലീസ് സാധ്യതകളുള്ള പഴയ ഹിറ്റുകൾ കണ്ടെത്താനുള്ള ചർച്ചകൾ സിനിമ രംഗത്ത് സജീവമാണെന്നാണ് റിപ്പോർട്ടുകൾ. ഏതായാലും മണിച്ചിത്രത്താഴിനും മികച്ച സ്വീകരണം ലഭിക്കുകയാണെങ്കിൽ ഇതൊരു ട്രെൻഡ് ആയി മാറുമെന്ന കാര്യം ഉറപ്പാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228049/many-malayalam-movies-are-ready-for-rerelease)