---
title: "പരിയാരം സ്കൂളിന് മുമ്പിൽ ഹോം ഗാർഡിനെ നിയമിക്കണമെന്ന് യൂത്ത് കോൺഗ്രസ് "
english_title: "Youth Congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228043/youth-congress"
published_at: "2024-08-13T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb77514c266_news-card.jpg"
keywords: []
---

# പരിയാരം സ്കൂളിന് മുമ്പിൽ ഹോം ഗാർഡിനെ നിയമിക്കണമെന്ന് യൂത്ത് കോൺഗ്രസ് 

> **Lead Summary:** > **പരിയാരം: **വിദ്യാർത്ഥികളുടെ യാത്രാവകാശം സംരക്ഷിക്കാൻ പരിയാരം സ്കൂളിന് മുമ്പിൽ ഹോം ഗാർഡിനെ നിയമിക്കണമെന്ന് യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുരാഗ് കെ വി പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോട് അവശ്യപ്പെട്ടു. പരാതിയുടെ പൂർണ്ണരൂപം, "പരിയാരം ഹൈവേക്ക് സമീപം പരിയാരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ബസ് കാത്തുനിൽക്കുമ്പോൾ ബസുകൾ ഒന്നും കൃത്യമായി സ്റ്റോപ്പിൽ നിർത്തുന്നില്ല, ഈയൊരു വിഷയം വിദ്യാർഥികൾക്ക് വളരെ ബുദ്ധിമുട്ടായി വരികയാണ്.

## Article Content

> **പരിയാരം: **വിദ്യാർത്ഥികളുടെ യാത്രാവകാശം സംരക്ഷിക്കാൻ പരിയാരം സ്കൂളിന് മുമ്പിൽ ഹോം ഗാർഡിനെ നിയമിക്കണമെന്ന് യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുരാഗ് കെ വി പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോട് അവശ്യപ്പെട്ടു. പരാതിയുടെ പൂർണ്ണരൂപം, "പരിയാരം ഹൈവേക്ക് സമീപം പരിയാരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ബസ് കാത്തുനിൽക്കുമ്പോൾ ബസുകൾ ഒന്നും കൃത്യമായി സ്റ്റോപ്പിൽ നിർത്തുന്നില്ല, ഈയൊരു വിഷയം വിദ്യാർഥികൾക്ക് വളരെ ബുദ്ധിമുട്ടായി വരികയാണ്.

> അതുകൊണ്ടുതന്നെ പല വിദ്യാർത്ഥികൾക്കും സമയബന്ധിതമായി സ്കൂളിൽ എത്താനും ക്ലാസ് കഴിഞ്ഞ് തിരിച്ചു വീട്ടിൽ എത്താനും പറ്റുന്നില്ല, ഈയൊരു വിഷയത്തിൽ ഹോം ഗാർഡിനെയോ പോലീസ് സെക്യൂരിറ്റിയെയോ വച്ചുകൊണ്ട് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്ന് അഭ്യർത്ഥിക്കുന്നു, അല്ലാത്തപക്ഷം യൂത്ത് കോൺഗ്രസ് സമരവുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുന്നു."

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228043/youth-congress)