---
title: "ആന്തൂർ നഗരസഭ ബഡ്സ് സ്കൂളിൽ ബഡ്സ് ദിനാചരണം സംഘടിപ്പിച്ചു"
english_title: "Buds Day celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227989/buds-day-celebration"
published_at: "2024-08-13T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb463b694d6_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ ബഡ്സ് സ്കൂളിൽ ബഡ്സ് ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** **ധർമ്മശാല:** ആന്തൂർ നഗര സഭ, കുടുംബശ്രീ ജില്ലാമിഷൻ, സിഡിഎസ്, ജിആർസി സംയുക്തമായി നഗരസഭ ആസ്ഥാനത്തുള്ള സ്നേഹതീരം ബഡ്സ് സ്കൂളിൽ ബഡ്സ് ദിനാചരണം നടത്തി. നഗരസഭ വൈസ് ചെയർപേർസൺ വി സതീദേവിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചെയർമാൻ പി മുകുന്ദൻ പരിപാടികൾ ഉൽഘാടനം ചെയ്തു.

## Article Content

**ധർമ്മശാല:** ആന്തൂർ നഗര സഭ, കുടുംബശ്രീ ജില്ലാമിഷൻ, സിഡിഎസ്, ജിആർസി സംയുക്തമായി നഗരസഭ ആസ്ഥാനത്തുള്ള സ്നേഹതീരം ബഡ്സ് സ്കൂളിൽ ബഡ്സ് ദിനാചരണം നടത്തി. നഗരസഭ വൈസ് ചെയർപേർസൺ വി സതീദേവിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചെയർമാൻ പി മുകുന്ദൻ പരിപാടികൾ ഉൽഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പാൾ കെ സി പ്രഭാവതി സ്വാഗതവും എം എം അനിത നന്ദിയും ആശംസിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം ആമിന ടീച്ചർ, ഓമന മുരളീധരൻ, പി കെ മുഹമ്മദ് കുഞ്ഞി, സെക്രട്ടറി പി എൻ അനീഷ് തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.  യൌവന കാല പ്രശ്നങ്ങളെപ്പറ്റി സിഡിഎസ് ഇന്റേൺ കെ അശ്വതി രക്ഷിതാക്കൾക്ക് ക്ളാസെടുത്തു . കൌൺസിലർ മാർ, രക്ഷിതാക്കൾ, സിഡിഎസ് പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227989/buds-day-celebration)