---
title: "കണ്ണൂരിൽ നിന്നും മെമു ട്രെയിൻ പ്രയാണമാരംഭിച്ചു: വൻ സ്വീകരണം"
english_title: "memu train service started"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22786/memu-train-service-started"
published_at: "2022-01-26T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f139cf84cd7_0c275587-bc29-4f49-bd8c-94e95f3b3fa4.jpg"
keywords: []
---

# കണ്ണൂരിൽ നിന്നും മെമു ട്രെയിൻ പ്രയാണമാരംഭിച്ചു: വൻ സ്വീകരണം

> **Lead Summary:** **കണ്ണൂർ:** കണ്ണൂരിൽ നിന്നും മംഗളുരുവിലേക്ക് ആദ്യമായി സർവ്വീസ് ആരംഭിച്ച കണ്ണൂർ – മംഗളുരു മെമു ട്രെയിനിന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ റെയിൽ യാത്രക്കാർ കണ്ണൂരിൽ വൻ വരവേൽപ്പ് നൽകി.മെമു ട്രെയിൻ ആലേഖനം ചെയ്ത കൂറ്റൻ കേക്ക് മുറിച്ചും തീവണ്ടിയിൽ പുഷ്പഹാരമണിയിച്ചും യാത്രക്കാർ ആഹ്ലാദം പങ്കിട്ടു.

## Article Content

**കണ്ണൂർ:** കണ്ണൂരിൽ നിന്നും മംഗളുരുവിലേക്ക് ആദ്യമായി സർവ്വീസ് ആരംഭിച്ച കണ്ണൂർ – മംഗളുരു മെമു ട്രെയിനിന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ റെയിൽ യാത്രക്കാർ കണ്ണൂരിൽ വൻ വരവേൽപ്പ് നൽകി.മെമു ട്രെയിൻ ആലേഖനം ചെയ്ത കൂറ്റൻ കേക്ക് മുറിച്ചും തീവണ്ടിയിൽ പുഷ്പഹാരമണിയിച്ചും യാത്രക്കാർ ആഹ്ലാദം പങ്കിട്ടു.

ലോക്കോ പൈലറ്റ് എസ്.ആർ.രാജേഷ് ബാബു,അസി.ലോക്കോ പൈലറ്റ് പ്രകാശ് റാം എന്നിവരെ ഭാരവാഹികൾ പുഷ്പഹാരമണിയിച്ചും മധുരം നൽകിയും സ്വീകരിച്ചു.എൻ.എം.ആർ.പി.സി. ചെയർമാൻ അഡ്വ.റഷീദ് കവ്വായി,ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ,കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല,കെ.ജയകുമാർ,വിജയൻ കൂട്ടിനേഴത്ത്, രമേശൻ പനച്ചിയിൽ, കെ.പി.രാമക്യഷ്ണൻ, കെ.വി. സത്യപാലൻ, ചന്ദ്രൻ മന്ന,പി.വിജിത്ത് കുമാർ,മനോജ് കൊറ്റാളി,സൗമി ഇസബൽ,രാധാകൃഷ്ണൻ കടൂർ,പി.മുഹമ്മദ് കുഞ്ഞി,എ.ഭരതൻ തുടങ്ങിയവർ നേതൃത്വം നൽകി.

രാവിലെ 7.40 ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് 10.55 ന് മംഗളുരുവിൽ എത്തുകയും വൈകീട്ട് 5.05 ന് മംഗളുരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 8.40 ന് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് മെമുവിന്റെ സമയ ക്രമീകരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22786/memu-train-service-started)