തളിപ്പറമ്പ: വയനാട് ദുരിത ബാധിതർക്ക് എ ഐ വൈ എഫ് നിർമ്മിച്ചു കൊടുക്കുന്ന പത്ത് വീടിൻ്റെ ധനസമാഹരണത്തിനായി കൈകോർത്ത് പ്രശസ്ത ചിത്രകാരി കരിപ്പൂലിലെ സജിത മാണിയൂർ. താൻ വരച്ച വിലപിടിപ്പുള്ള ആർക്കലിക് വട്ടർ കളർ പെയിന്റിംഗ് എ ഐ വൈ എഫ് തളിപ്പറമ്പ മണ്ഡലം കമ്മറ്റിക്ക് കൈമാറിയാണ് ദുരിത ബാധിതരെ സഹായിക്കുന്നദൗത്യത്തിൽ സജിത പങ്കുചേർന്നത്.
എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എം വിജേഷ് പെയ്റ്റിംഗ് ഏറ്റുവാങ്ങി. ജില്ലാ വൈസ് പ്രസിഡന്റ് എം പി വി രശ്മി, ജില്ലാ കമ്മറ്റി അംഗം എം വി സുഭാഷ്, മണ്ഡലം പ്രസിഡന്റ് കെ പി മഹേഷ് മണ്ഡലം കമ്മറ്റി അംഗങ്ങൾ എ വി ദിവ്യ, രാജശ്രീ, സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി ലക്ഷ്മണൻ, ലോക്കൽ സെക്രട്ടറി എം രഘുനാഥ്, ബ്രാഞ്ച് സെക്രട്ടറി എം രാജീവ് കുമാർ, എ ഐ എസ് എഫ് മണ്ഡലം കമ്മറ്റി അംഗം ഹരിത തുടങ്ങിയവർ പങ്കെടുത്തു.
ശാരീരിക പരിമിതികളെ അതിജീവിച്ചു ചിത്രകലാ രംഗത്ത് ഏറെ ശ്രദ്ധേയമായ സജിത വയനാടിന്റെ തീരാനോവ് മനസ്സിൽ സൃഷ്ടിച്ച വലിയ വേദനയാണ് താൻ വരച്ച ചിത്രം തന്നെ ദുരിത ബാധിതരെ സഹായിക്കുന്ന എ ഐ വൈ എഫി ന്റെ പ്രവർത്തനത്തിന് നൽകിയത്. ചിത്രം വിറ്റു കിട്ടുന്ന തുക എ ഐ വൈ എഫ് പത്ത് വീട് പദ്ധതിയിൽ ഉൾപ്പെടുത്തും. പുളിംപറമ്പ് കരിപ്പൂലിലെ പരേതനായ കണ്ണൻ വിശ്വകർമ്മൻ്റെയും ഗൗരിയുടെയും മകളാണ് സജിത.
Artist Sajitha Maniyur