---
title: "വാർദ്ധക്യ കാല പെൻഷൻ വാങ്ങിക്കുന്ന 73 കാരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ  കൈമാറി"
english_title: "donates Rs 5000 to Chief Minister's relief fund"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227778/donates-rs-5000-to-chief-ministers-relief-fund"
published_at: "2024-08-12T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ba3318c61b2_news-card.jpg"
keywords: []
---

# വാർദ്ധക്യ കാല പെൻഷൻ വാങ്ങിക്കുന്ന 73 കാരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ  കൈമാറി

> **Lead Summary:** **തളിപ്പറമ്പ: ** വാർദ്ധക്യ കാല പെൻഷൻ വാങ്ങിക്കുന്ന 73 കാരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ കൈമാറി പങ്കാളിയായി. പട്ടുവം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡായ മുറിയാത്തോടിലെ പി വി നാരായണൻ്റെ ഭാര്യ ഇരിണാവിൽ വീട്ടിൽ നളിനിയാണ് തനിക്ക് ലഭിക്കുന്ന പെൻഷനിൽ നിന്ന് 5000 രുപ സംഭാവന നല്കിയത്.

## Article Content

**തളിപ്പറമ്പ: ** വാർദ്ധക്യ കാല പെൻഷൻ വാങ്ങിക്കുന്ന 73 കാരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ കൈമാറി പങ്കാളിയായി. പട്ടുവം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡായ മുറിയാത്തോടിലെ പി വി നാരായണൻ്റെ ഭാര്യ ഇരിണാവിൽ വീട്ടിൽ നളിനിയാണ് തനിക്ക് ലഭിക്കുന്ന പെൻഷനിൽ നിന്ന് 5000 രുപ സംഭാവന നല്കിയത്.

മുറിയാത്തോട്ടിലെ പട്ടുവം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന സി പി ഐ -എം അരിയിൽ ലോക്കൽ കമ്മറ്റിയുടെ കുടുംബ സദസ്സിൽ വെച്ചാണ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ പത്മനാഭന് തുക കൈമാറിയത്. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, സി പി എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി ലത, കെ കരുണാകരൻ, അരിയിൽ ലോക്കൽ സെക്രട്ടരി ഇൻ ചാർജ് യു വി വേണു , ലോക്കൽ കമ്മിറ്റി അംഗം വി വി ചന്ദ്രൻ , മുറിയാത്തോട് ബ്രാഞ്ച് സെക്രട്ടരി എം വി അനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

നിർമ്മാണ തൊഴിലാളിയായിരുന്നപ്പോൾ കഴിഞ്ഞ പ്രളയ കാലത്തും , മുപ്പത് വർഷത്തോളം മുറിയാത്തോട് മൃഗാശുപത്രി പരിധിയിലെ ക്ഷീര കർഷക യായിരുന്നപ്പോൾ 2021 ൽ കൊവിഡ് സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നളിനി തുക കൈ മാറി മാതൃകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227778/donates-rs-5000-to-chief-ministers-relief-fund)