---
title: "തൃച്ചംബരം പട്ടപ്പാറയിൽ പുതുതായി ആരംഭിച്ച ബഡ്സ് സ്കൂൾ എം വി ഗോവിന്ദൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു"
english_title: "inaugurated the newly started Buds School at Trichambaram Pattapara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227703/inaugurated-the-newly-started-buds-school-at-trichambaram-pattapara"
published_at: "2024-08-12T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9ed8cb14da_news-card.jpg"
keywords: []
---

# തൃച്ചംബരം പട്ടപ്പാറയിൽ പുതുതായി ആരംഭിച്ച ബഡ്സ് സ്കൂൾ എം വി ഗോവിന്ദൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ: **ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കായി തളിപ്പറമ്പ നഗരസഭ തൃച്ചംബരം പട്ടപ്പാറയിൽ പുതുതായി ആരംഭിച്ച ബഡ്‌സ് സ്കൂളിന്റെ ഉൽഘാടനം ബഹു. തളിപ്പറമ്പ എം എൽ എ ശ്രീ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി. മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി ശ്രീ. സുബൈർ കെ പി റിപ്പോർട്ട്‌ അവതരിപ്പിച്ചു.

## Article Content

**തളിപ്പറമ്പ: **ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കായി തളിപ്പറമ്പ നഗരസഭ തൃച്ചംബരം പട്ടപ്പാറയിൽ പുതുതായി ആരംഭിച്ച ബഡ്‌സ് സ്കൂളിന്റെ ഉൽഘാടനം ബഹു. തളിപ്പറമ്പ എം എൽ എ ശ്രീ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി. മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി ശ്രീ. സുബൈർ കെ പി റിപ്പോർട്ട്‌ അവതരിപ്പിച്ചു.

നഗരസഭ സ്ഥിരം അധ്യക്ഷന്മാരായ *ശ്രീമതി. രജില പി, ശ്രീമതി ഷബിത എം കെ, ശ്രീമതി. നബീസ ബീവി, ശ്രീ. പി പി മുഹമ്മദ്‌ നിസാർ, ശ്രീമതി. കദീജ കെ പി, വാർഡ് കൗൺസിലർ ശ്രീ. സി പി മനോജ്‌, കൗൺസിലർ മാരായ ശ്രീമതി. ഒ സുഭാഗ്യം, ശ്രീ.കൊടിയിൽ സലീം, ശ്രീ. വത്സരാജൻ, മുനിസിപ്പൽ എഞ്ചിനീയർ ശ്രീ.വിമൽ കുമാർ വി, cds ചെയർപേഴ്സൺ ശ്രീമതി. രാജി നന്ദകുമാർ, ശ്രീ. കെ വി മുഹമ്മദ്‌ കുഞ്ഞി (IUML), ശ്രീ.ടി ബാലകൃഷ്ണൻ (CPIM), എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ ശ്രീ. കല്ലിങ്കീൽ പത്മനാഭൻ സ്വാഗതവും, നഗരസഭ cds മെമ്പർ സെക്രട്ടറി പ്രദീപ്‌ കുമാർ പി നന്ദിയും അറിയിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227703/inaugurated-the-newly-started-buds-school-at-trichambaram-pattapara)